Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ക്യുബെക് തിരഞ്ഞെടുപ്പ്: മതേതരത്വ നിയമങ്ങളിൽ നിലപാട് വ്യക്തമാക്കാതെ മുന്നണികൾ

Canada Varthakal by Canada Varthakal
September 23, 2026
in Canada
Reading Time: 1 min read
Quebec election secularism laws Bill 21 debate

Quebec Election and Secularism Laws Debate

മോൺട്രിയൽ: ഒക്ടോബർ അഞ്ചിന് നടക്കാനിരിക്കുന്ന ക്യുബെക് പൊതുതിരഞ്ഞെടുപ്പിൽ പ്രവിശ്യയിലെ വിവാദമായ മതേതരത്വ നിയമങ്ങൾ കാര്യമായി ചർച്ചയാകുന്നില്ലെന്ന് ആക്ഷേപം. നിയമങ്ങൾ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരുപോലെ ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ അറിയാൻ കാത്തിരിക്കുകയാണ്. എന്നാൽ വോട്ടെടുപ്പ് അടുത്തുവരുമ്പോഴും മുഖ്യധാരാ പാർട്ടികൾ ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നില്ലെന്നാണ് വോട്ടർമാരുടെ പരാതി.

ഹിജാബ് ധരിച്ചതിന്റെ പേരിൽ അധ്യാപിക ജോലി നഷ്ടപ്പെട്ട ഫത്തേമ അൻവരി ഉൾപ്പെടെയുള്ളവർ വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും മുൻനിർത്തി തിരഞ്ഞെടുപ്പിൽ ഈ വിഷയം പ്രധാന ചർച്ചയാക്കണമെന്ന് ആവശ്യപ്പെടുന്നു. ബിൽ 21 പ്രകാരം നിലവിലെ ജോലി തുടരാൻ അനുവാദമുണ്ടെങ്കിലും സ്ഥാനക്കയറ്റമോ ജോമാറ്റമോ ലഭിക്കാത്ത ഒട്ടേറെ പേർ പ്രവിശ്യയിലുണ്ട്. ബാധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ ജീവിതം പാർട്ടികൾ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ADVERTISEMENT

കഴിഞ്ഞ എട്ട് വർഷത്തെ ഭരണത്തിനിടയിൽ കൊയ്ലിഷൻ അവനീർ ക്യുബെക് (CAQ) സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ പോലീസ്, പ്രോസിക്യൂട്ടർമാർ, ജഡ്ജിമാർ, അധ്യാപകർ, സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഡേകെയർ ജീവനക്കാർ എന്നിവർ ഔദ്യോഗിക പദവികളിൽ മതചിഹ്നങ്ങൾ ധരിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ്. സ്കൂളുകളിൽ പ്രാർത്ഥനാ മുറികൾ നിരോധിച്ചതും പൊതുസ്ഥാപനങ്ങളിൽ കോഷർ, ഹലാൽ ഭക്ഷണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ഈ നിയമങ്ങളുടെ ഭാഗമാണ്. ഉടൻ വരാനിരിക്കുന്ന സുപ്രീം കോടതി വിധിയെ ഭയന്നാണ് പാർട്ടികൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നാണ് വിലയിരുത്തൽ.

നിലവിലെ നിയമങ്ങൾ കർശനമായി തുടരുമെന്നും നിയമപോരാട്ടങ്ങളെ പ്രതിരോധിക്കാൻ ഭരണഘടനാ വ്യവസ്ഥയായ notwithstanding clause ഉപയോഗിക്കുമെന്നുമാണ് സി.എ.ക്യു (CAQ) വ്യക്തമാക്കുന്നത്. എന്നാൽ വിപരീത നിലപാടുമായി രംഗത്തുള്ള ക്യുബെക് സോളിഡേർ ഈ നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കുമെന്നും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ വ്യവസ്ഥ നിയന്ത്രിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലിബറൽ പാർട്ടി ആകട്ടെ നിലവിലുള്ള നിയമങ്ങൾ തുടരുമെങ്കിലും 2029-ൽ കാലാവധി കഴിയുമ്പോൾ ഈ അവകാശം പുതുക്കില്ലെന്ന നിലപാടിലാണ്.

സുപ്രീം കോടതിയുടെ അന്തിമ വിധി വരുംവരെ കാത്തിരിക്കാതെ മതേതരത്വ നിയമങ്ങൾ പിൻവലിക്കണമെന്നാണ് ഒരു വിഭാഗം ജനങ്ങളുടെ ആവശ്യം. മറുവശത്ത്, സ്കൂളുകളിലെ വിദ്യാർത്ഥികളിലേക്ക് കൂടി മതചിഹ്ന വിലക്ക് വ്യാപിപ്പിക്കണമെന്നും നിയമങ്ങൾ കൂടുതൽ കശനമാക്കണമെന്നും ആവശ്യപ്പെട്ട് ചില പ്രോ-സെക്യുലറിസം കൂട്ടായ്മകളും രംഗത്തുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ ഈ വിഷയം തിരഞ്ഞെടുപ്പിൽ നിർണ്ണായക ചർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

GTA fall weather forecast
Canada

ഹീറ്ററും വേണ്ട, എസിയും വേണ്ട; ടൊറന്റോയിൽ വരുന്നത് അടിപൊളി കാലാവസ്ഥ!

by Canada Varthakal
September 22, 2026
32-hour workweek bill
Canada

ആഴ്ചയിൽ 32 മണിക്കൂർ മാത്രം ജോലി, ശമ്പളം കുറയില്ല; യുഎസിൽ പുതിയ ബിൽ, കാനഡയിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ്ധർ

by Canada Varthakal
September 22, 2026
canadian dollar
Canada

കാനഡ പെൻഷൻ പ്ലാൻ പെയ്മെന്റ് ഈയാഴ്ച അക്കൗണ്ടിലെത്തും; വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.