കാനഡ: പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസവുമായി ആൽബർട്ട സർക്കാർ പ്രവിശ്യാ ഇന്ധന നികുതി പൂർണ്ണമായും ഒഴിവാക്കി. ചൊവ്വാഴ്ച കാൽഗറിയിൽ നടന്ന ബിസിനസ്സ് കൂട്ടായ്മയിൽ പ്രീമിയർ ഡാനിയേൽ സ്മിത്താണ് ഈ പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളിൽ പെട്രോൾ പമ്പുകളിൽ ഇന്ധനവില കുത്തനെ കുറയാൻ ഇത് സഹായിക്കും.
രാജ്യാന്തര വിപണിയിൽ എണ്ണവില ക്രമാതീതമായി ഉയർന്നതാണ് ഈ തീരുമാനത്തിന് കാരണം. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 90.54 ഡോളറിലേക്ക് ഉയർന്നതോടെയാണ്, ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ ലിറ്ററിന് 13 സെന്റ് വീതമുള്ള പ്രവിശ്യാ നികുതി വേണ്ടെന്നുവെക്കാൻ സർക്കാർ തീരുമാനിച്ചത്. മുൻപ് ബാങ്ക് അക്കൗണ്ടുകൾ വഴി പണം തിരികെ നൽകുന്ന രീതിയായിരുന്നെങ്കിൽ, ഇത്തവണ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് പമ്പുകളിൽ തന്നെ നേരിട്ട് ഇളവ് നൽകുന്നത്.
ALSO READ ; കൊറിയർ വഴി വൻ മയക്കുമരുന്ന് വിതരണം; കാനഡയിൽ 25 കോടിയുമായി 5 പേർ പിടിയിൽ
മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം എണ്ണവില ഉയർന്നതോടെ സാമ്പത്തികമായി കടുത്ത പ്രഹരത്തിലായിരുന്ന പ്രവിശ്യ ഇപ്പോൾ 2 ശതകോടി ഡോളറിന്റെ ലാഭത്തിലാണ്. ഈ തുക ഉപയോഗിച്ചാണ് ജനങ്ങൾക്ക് ഇളവ് നൽകുന്നതെന്ന് ധനമന്ത്രി ജെയ്സൺ നിക്സൺ വ്യക്തമാക്കി. അനാവശ്യമായി വില കൂട്ടുന്ന പമ്പുകൾക്കെതിരെ 3 ലക്ഷം ഡോളർ വരെ പിഴയും തടവുശിക്ഷയും നൽകുമെന്നും, ഒപ്പം ഒറ്റത്തവണയായി നൽകുന്ന 100 ഡോളറിന്റെ ഊർജ്ജ സഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണെന്നും സർക്കാർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









