സ്കാർബറോ: സ്കാർബറോയിൽ പട്ടാപ്പകൽ ആശുപത്രിക്ക് പുറത്തുണ്ടായ വെടിവെയ്പ്പിൽ ദമ്പതികളെന്ന് കരുതുന്ന സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ വാർഡൻ, സെന്റ് ക്ലെയർ അവന്യൂസിന് സമീപമുള്ള പ്രൊവിഡൻസ് ഹെൽത്ത് കെയർ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ലോട്ടിലാണ് സംഭവം നടന്നത്.
ആശുപത്രിക്ക് മുന്നിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇരുവർക്കും അടിയന്തര ജീവൻരക്ഷാ സഹായങ്ങൾ നൽകിയെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ടൊറന്റോ പൊലീസ് ഡ്യൂട്ടി സീനിയർ ഓഫീസർ സ്കോട്ട് ഷട്ട് അറിയിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ടൊറന്റോ പൊലീസിന്റെ ഹോമിസൈഡ് വിഭാഗം കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രായമായവർക്കുള്ള പരിചരണ കേന്ദ്രവും ആശുപത്രിയും ഒരുമിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് പ്രൊവിഡൻസ് ഹെൽത്ത് കെയർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









