വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ അടുത്ത ഡിസബിലിറ്റി പേയ്മെന്റ് (PWD Payment) 2026 സെപ്റ്റംബർ 23 ബുധനാഴ്ച ബാങ്ക് അക്കൗണ്ടുകളിൽ എത്തും. സെപ്റ്റംബർ 17-ന് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, സ്വീകർത്താക്കളുടെ ഒക്ടോബർ മാസത്തെ ജീവിതച്ചെലവുകൾ ലക്ഷ്യമിട്ടാണ് ഈ തുക മുൻകൂറായി അനുവദിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി നേരിട്ടല്ലാതെ ചെക്ക് വഴി തുക ലഭിക്കുന്നവർക്ക് പ്രാദേശിക സാമൂഹിക വികസന ഓഫീസുകളിൽ നിന്ന് ഇത് കൈപ്പറ്റാവുന്നതാണ്.
വ്യക്തിഗത ആനുകൂല്യ പദ്ധതി പ്രകാരം യോഗ്യതയുള്ള ഒരാൾക്ക് പ്രതിമാസം $1,483.50 വരെ ലഭിക്കും. ഇതിൽ $983.50 സപ്പോർട്ട് അലവൻസും $500 ഷെൽട്ടർ അലവൻസും ഉൾപ്പെടുന്നു. ഇതുകൂടാതെ, യാത്രാ ആവശ്യങ്ങൾക്കായി $52 ട്രാൻസ്പോർട്ട് സപ്ലിമെന്റായും നൽകുന്നുണ്ട്. ഫെഡറൽ സർക്കാരിന്റെ കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (CDB) തുക ലഭിക്കുന്നവർക്ക് പ്രവിശ്യാ സഹായത്തിൽ കുറവുകളൊന്നും കൂടാതെ തന്നെ മുഴുവൻ തുകയും കൈപ്പറ്റാൻ സാധിക്കും.
Also Read : അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ല; ട്രംപിന്റെ മുന്നറിയിപ്പിന് കടുത്ത മറുപടിയുമായി കാർണി
സ്വീകർത്താക്കൾക്ക് തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. ഒരു വ്യക്തിക്ക് ഡിസബിലിറ്റി സഹായം തടസ്സപ്പെടാതെ പ്രതിവർഷം $16,200 വരെ സമ്പാദിക്കാം. 18 വയസ്സ് പൂർത്തിയായവർക്കും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുമാണ് പദ്ധതിക്ക് യോഗ്യതയുള്ളത്. പേയ്മെന്റ് വിവരങ്ങൾ പരിശോധിക്കുന്നതിനായി ‘മൈ സെൽഫ് സെർവ്’ പോർട്ടലോ 1-866-866-0800 എന്ന സൌജന്യ ഹെൽപ്പ് ലൈൻ നമ്പറോ ഉപയോഗിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









