Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Movies

പാൻ ഇന്ത്യൻ റിലീസ്; ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ നവംബർ 20ന് തിയേറ്ററുകളിലേക്ക്

Canada Varthakal by Canada Varthakal
September 18, 2026
in Movies
Reading Time: 1 min read
Dulquer Salmaan in Aakasamlo Oka Tara

Dulquer Salmaan Aakasamlo Oka Tara Release

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ നിർമാണ കമ്പനികൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

പവൻ സാദിനേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖം സാത്വിക വീരവല്ലിയാണ് ദുൽഖറിന്റെ നായിക. ശ്രുതി ഹാസനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദുൽഖർ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രം കണ്ടതിന് പിന്നാലെ ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തെ പ്രശംസിച്ചിരുന്നു. ചിത്രം ഗംഭീരമായാണ് ഒരുങ്ങിയിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ADVERTISEMENT

ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28ന് പുറത്തിറക്കിയ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും വലിയ ശ്രദ്ധ നേടിയിരുന്നു. ദുൽഖറും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയുള്ള സിനിമയുടെ സഞ്ചാരവും സംബന്ധിച്ച സൂചനകൾ ഗാനത്തിലൂടെ ലഭിച്ചിരുന്നു. ഗാനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം മേക്കിങ് ദൃശ്യങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധ നേടിയ ദുൽഖറിന്റെ പുതിയ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലും ദുൽഖർ അതിഥി വേഷത്തിലെത്തിയിരുന്നു. അതിന് ശേഷമുള്ള ദുൽഖറിന്റെ തെലുങ്ക് ചിത്രമാണിത്. ഗുന്നം ഗംഗരാജുവാണ് രചനയും തിരക്കഥയും നിർവഹിക്കുന്നത്. പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. സുജിത് സാരംഗാണ് ഛായാഗ്രഹണം, പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Law and Order Malayalam movie Prakash Varma
Movies

ഉള്ളുപൊള്ളിക്കുന്ന കഥ; കുടുംബപ്രേക്ഷകരുടെ മനസിൽ ഇടം നേടി ‘ലോ ആൻഡ് ഓർഡർ’

by Canada Varthakal
September 23, 2026
Jagadish Mukesh Siddique and Ashokan in Pathiraakkurukkan
Movies

അന്ന് ചിരിപ്പിച്ചു, ഇനി പാടും; ‘പാതിരാക്കുറുക്കനി’ൽ എവർഗ്രീൻ ഗ്യാങിന്റെ തിരിച്ചുവരവ്

by Canada Varthakal
September 6, 2026
End of the Baahubali era! Prabhas changes DP after seven years; 'Fauji' look goes viral!
Movies

ബാഹുബലി യുഗത്തിന് വിരാമം! ഏഴ് വർഷത്തിന് ശേഷം ഡിപി മാറ്റി പ്രഭാസ്; ‘ഫൗജി’ ലുക്ക് വൈറൽ!

by Canada Varthakal
August 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.