നടൻ ദിലീപും മകൾ മീനാക്ഷിയും ഒന്നിച്ചുള്ള നൃത്തവീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലണ്ടനിൽ നടന്ന സ്റ്റേജ് ഷോയിൽ അച്ഛനും മകളും ഒന്നിച്ച് ചുവടുവെച്ചതിന്റെ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം വേദിയിൽ വീണ്ടും പഴയ അതേ ഉന്മേഷത്തോടും സന്തോഷത്തോടും കൂടി ദിലീപിനെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. നാദിർഷയും രഞ്ജിനി ജോസും ഉൾപ്പെടുന്ന സംഘത്തിനൊപ്പം ദിലീപ് അവതരിപ്പിച്ച ഷോയുടെ സമാപനത്തോടനുബന്ധിച്ച് പുറത്തുവന്ന ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മോഹൻലാലിന്റെ ഹിറ്റ് ഗാനമായ “ദാംകിണക്ക തെയ്യം തെയ്യം” എന്ന പാട്ടിനൊപ്പമാണ് ദിലീപും മകൾ മീനാക്ഷിയും തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. മഞ്ഞ ഷർട്ടണിഞ്ഞ ദിലീപ്, അതേ നിറത്തിലുള്ള ചുരിദാറിലെത്തിയ മീനാക്ഷിയെ വേദിയിൽ മുൻനിരയിലേക്ക് ചേർത്തുനിർത്തി ആവേശം പകരുകയായിരുന്നു. പൊതുവെ ക്യാമറകൾക്ക് മുന്നിൽ മിതത്വം പാലിക്കുകയും ഇൻട്രോവേർട്ടായി മാറിനിൽക്കുകയും ചെയ്യാറുള്ള മീനാക്ഷിയുടെ ഈ ഫുൾ എനർജി വൈബ് ആരാധകരിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ALSO READ: തൃഷ വന്നതും മുഖം മറച്ച് വിജയ്; ബ്രിട്ടനിലെ കാർ റേസിങ് വേദിയിലെ വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ
കഴിഞ്ഞദിവസം നടി നമിത പ്രമോദിന്റെ സാരി ബ്രാൻഡിനായി മീനാക്ഷി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മോഡലിംഗിലും സോഷ്യൽ മീഡിയയിലും സജീവമാകുന്നതോടെ മീനാക്ഷി വൈകാതെ തന്നെ സിനിമയിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. നിലവിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് മീനാക്ഷി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









