പ്രിൻസ് ആൽബെർട്ട്: നഗരത്തിൽ നടന്ന ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിൽ രണ്ട് പേരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി പ്രിൻസ് ആൽബെർട്ട് പൊലീസ്. സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.
കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. തട്ടിപ്പ് എവിടെയാണ് നടന്നതെന്നോ എങ്ങനെയാണ് നടത്തിയതെന്നോ ഉള്ള വിവരങ്ങൾ പൊലീസ് നിലവിൽ പുറത്തുവിട്ടിട്ടില്ല.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ പൊലീസ്, ചിത്രത്തിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവര ലഭിക്കുന്നവർ ഉടൻ തന്നെ പ്രിൻസ് ആൽബെർട്ട് പൊലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









