വാഷിങ്‌ടൺ: അമേരിക്കയിലേക്ക് കുടിയേറുന്നതിനായി യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ സ്വന്തം സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണവുമായി യുഎസ്. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിൽ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്കെയിൻ മുള്ളിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഹോദരനെ യുഎസിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിലും രേഖകൾ തയ്യാറാക്കിയതിലും നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് മുള്ളിൻ വ്യക്തമാക്കി.
ഇൽഹാൻ ഒമറിന്റെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമയ്ക്കൽ ആരോപണങ്ങളുമാണ് ഫെഡറൽ ഏജൻസികൾ നിലവിൽ പരിശോധിക്കുന്നത്. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതായി കോടതിയിൽ തെളിഞ്ഞാൽ പൗരത്വം റദ്ദാക്കി നാടുകടത്തുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഈ നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്നും കേവലം നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണെന്നും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.
Also Read : തൃഷ വന്നതും മുഖം മറച്ച് വിജയ്; ബ്രിട്ടനിലെ കാർ റേസിങ് വേദിയിലെ വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ
അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇൽഹാൻ ഒമർ മുൻപ് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കേസിൽ തുടരന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





