കാനഡയിലുള്ള ഇന്ത്യൻ യുവതി നൽകിയ സാമ്പത്തിക സഹായം കൊണ്ട് കൂട്ടുകാർക്ക് വൻ വിരുന്നൊരുക്കി സാമൂഹ്യ മാധ്യമങ്ങളിൽ കൈയടി നേടുകയാണ് സൂരജ് കുമാർ എന്ന കൊച്ചു മിടുക്കൻ. കൂട്ടുകാർക്കായി വിഭവസമൃദ്ധമായ ഭക്ഷണം പാകം ചെയ്യുന്നതിൽ ജനപ്രീതി നേടിയ ഈ ഇൻസ്റ്റഗ്രാം ക്രിയേറ്റർ, തനിക്ക് ലഭിച്ച സംഭാവന കൊണ്ട് കുട്ടികൾക്ക് ഒരുക്കിയ സർപ്രൈസ് പാർട്ടിയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്.
ഉരുളക്കിഴങ്ങ് അരിഞ്ഞ് തനിയെ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയാണ് സൂരജ് പാർട്ടി തുടങ്ങിയത്. ഫ്രൈസിന് പുറമെ മിരിൻഡ, കപ് കേക്കുകൾ, പാറ്റീസ്, ഗുലാബ് ജാമുൻ എന്നിവയും കൂട്ടുകാർക്കായി ഈ കൊച്ചുമിടുക്കൻ കരുതിയിരുന്നു. എല്ലാ പലഹാരങ്ങളും ഒന്നിച്ച് വച്ച് സുഹൃത്തുക്കൾക്ക് വിളമ്പിക്കൊടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചുപറ്റി.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
“കാനഡയിലെ കേശ ദിദി അയച്ചു തന്നത്” എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനകം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് കേശ കാട്ടിയ ഈ കരുണയും, അത് സുഹൃത്തുക്കൾക്കൊപ്പം പങ്കുവെച്ച സൂരജിന്റെ നല്ല മനസ്സുമാണ് വിദേശത്തുള്ള ഇന്ത്യക്കാരടക്കം എല്ലാവരുടെയും മനസ്സ് നിറയ്ക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









