സെന്റ് കാതറൈൻസ് : ലോകത്തെ നടുക്കിയ 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണം നടന്നിട്ട് 25 വർഷം തികയുന്ന വേളയിൽ, സെന്റ് കാതറൈൻസിൽ പ്രവർത്തിക്കുന്ന 9/11 സ്മാരക നടപ്പാത കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ചു. വ്യാഴാഴ്ച ഹാപ്പി റോൾഫ്‌സ് അനിമൽ ഫാമിൽ നടന്ന ചടങ്ങിൽ നഗരത്തിലെ മേയർ മാറ്റ് സിസ്കോയും അമേരിക്കൻ കോൺസൽ ജനറൽ ബാക്‌സ്റ്റർ ഹണ്ടും ചേർന്ന് വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ ചില വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ജനങ്ങൾ തമ്മിലുള്ള സഹോദരബന്ധത്തെ അത് ബാധിക്കില്ലെന്നും മേയർ ചടങ്ങിൽ പറഞ്ഞു.
ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 24 കാനഡക്കാരുടെയും മൂന്ന് അമേരിക്കൻ പൗരന്മാരുടെയും ഓർമ്മയ്ക്കായി 2006-ൽ തന്നെ ഇവിടെ മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. എന്നാൽ ഈ വർഷം, ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെയും ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയവരെയും ആദരിക്കുന്നതിനായി ഒൻപത് പുതിയ മരങ്ങൾ കൂടി നട്ടു. കൊല്ലപ്പെട്ടവരുടെ പേരുകളും രക്ഷാപ്രവർത്തകർക്കുള്ള ആദരവും രേഖപ്പെടുത്തിയ പ്രത്യേക ഫലകങ്ങളും ഈ മരങ്ങൾക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്.
Also Read: ‘പ്രോജക്ട് സേഫ് സ്റ്റാർട്ട്’: നയാഗ്രയിലെ സ്കൂൾ സോണുകളിൽ പൊലീസിന്റെ പ്രത്യേക ട്രാഫിക് ക്യാമ്പെയ്ൻ
ആക്രമണം നടന്ന സമയത്ത് അമേരിക്കയ്ക്ക് കാനഡ നൽകിയ വലിയ പിന്തുണയെക്കുറിച്ച് യു എസ് കോൺസൽ ജനറൽ ബാക്‌സ്റ്റർ ഹണ്ട് ഓർമ്മിച്ചു. അന്ന് വിമാനങ്ങൾ കാനഡയിലേക്ക് തിരിച്ചുവിട്ടപ്പോൾ ആയിരക്കണക്കിന് യാത്രക്കാരെയാണ് കാനഡക്കാർ സ്നേഹത്തോടെ സ്വീകരിച്ചത്. ഇതുകൂടാതെ രക്ഷാപ്രവർത്തനത്തിനായി നിരവധിയാളുകൾ ന്യൂയോർക്കിലേക്ക് എത്തുകയും ചെയ്തു. ഏറ്റവും പ്രയാസമേറിയ ഘട്ടത്തിൽ കൂടെനിന്ന കാനഡക്കാരുടെ പങ്കതിനെ അമേരിക്ക ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









