Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

അമേരിക്ക–ഇറാൻ യുദ്ധം തീരുന്നു? ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം യുദ്ധം അവസാനിക്കുമെന്ന് ട്രംപ്

Canada Varthakal by Canada Varthakal
September 10, 2026
in World
Reading Time: 1 min read
Donald Trump speaking about US-Iran conflict

Trump Says US-Iran War

വാഷിങ്ടൺ : നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ പങ്കെടുക്കാൻ ഡാലസിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധത്തിന് മുന്നിൽ അവർക്ക് അധികനാൾ പിടിച്ചുനിൽക്കാനാകില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇടക്കാല തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എണ്ണവില ഗണ്യമായി കുറയുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ – യുഎസ് സംഘർഷം ഏഴാം മാസത്തിലേക്ക് കടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയുണ്ടെങ്കിലും, നിലവിൽ അതിനല്ല യുഎസ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നിരിക്കുകയാണ്. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് എണ്ണവില ബാരലിന് 100 ഡോളർ കടക്കുന്നത്. കഴിഞ്ഞ ദിവസം ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തിരുന്നു. ഇതിന് മറുപടിയായി ഹോർമൂസ് കടലിടുപ്പിൽ പത്ത് കപ്പലുകൾ ആക്രമിച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിലെ ഖ്വേഷം ദ്വീപിലും സമീപപ്രദേശങ്ങളായ സിറിഖ്, മിനാബ് എന്നിവിടങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

america and iran
World

ട്രംപ് സമാധാന പദ്ധതി തള്ളിയതിനെത്തുടർന്ന് നയതന്ത്ര പരിഹാരത്തിൽ ഉറച്ചുനിന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
September 27, 2026
Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.