വിന്നിപെഗ്: വിന്നിപെഗിൽ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയ മെഡിക്കൽ ലാബ് ജീവനക്കാരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ മാനിറ്റോബ ലേബർ ബോർഡ് ഉത്തരവിട്ടു. Dynacare ഡയഗ്നോസ്റ്റിക് ലാബുകളിൽ ജോലി ചെയ്യുന്ന 350-ഓളം ജീവനക്കാരാണ് ചൊവ്വാഴ്ച സമരം തുടങ്ങിയത്. ആരോഗ്യ മേഖലയിലെ അത്യാവശ്യ സേവനങ്ങളെ പണിമുടക്ക് ബാധിക്കുന്നുവെന്ന പ്രവിശ്യാ സർക്കാരിന്റെ വാദം അംഗീകരിച്ചാണ് ബോർഡിന്റെ ഈ അടിയന്തര ഇടപെടൽ.
ലേബർ ബോർഡിന്റെ ഉത്തരവ് മാനിച്ച് ജീവനക്കാർ ഇന്ന് തന്നെ ജോലിയിൽ തിരിച്ചെത്തുമെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന മാനിറ്റോബ അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊഫഷണൽസ് അറിയിച്ചു. രക്തപരിശോധന, മൂത്രപരിശോധന, ഗർഭകാല പരിശോധനകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്ന മാനിറ്റോബയിലെ പ്രധാന സ്വകാര്യ സ്ഥാപനമാണ് Dynacare. സമരം പിൻവലിച്ച് ജീവനക്കാർ തിരിച്ചെത്തുന്നത് പ്രവിശ്യയിലെ ലാബ് പരിശോധനകൾ സാധാരണ നിലയിലാക്കാൻ സഹായിക്കും.
Also Read : വൈഭവിനെയും വെറുതെ വിടാതെ എ ഐ; ‘മിറർ സെൽഫി’യിൽ പെൺകുട്ടിയെ ചുംബിച്ച് താരം
പ്രശ്നപരിഹാരത്തിനായി സ്ഥാപനവും യൂണിയനും തമ്മിൽ വീണ്ടും ചർച്ച നടത്തണമെന്ന് പ്രവിശ്യാ സർക്കാർ ആവശ്യപ്പെട്ടു. ലേബർ ബോർഡിന്റെ തീരുമാനത്തെ Dynacare സ്വാഗതം ചെയ്തപ്പോൾ, സർക്കാരിന്റെ ഇടപെടലിൽ യൂണിയൻ പ്രസിഡന്റ് ജെയ്സൺ ലിങ്ക്ലേറ്റർ അമർഷം രേഖപ്പെടുത്തി. വേതന കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് നിലവിൽ ഇരുവിഭാഗവും ശ്രമിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Lab testing resumes: Labour board orders Winnipeg employees to return to work immediately.









