Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Happiness Index കനേഡിയൻസ് ഹാപ്പിയാണ്; ‘ഹാപ്പിനസ് ഇൻഡക്സിൽ’ ഒന്നാമത് ഈ പ്രൊവിൻസ്

Canada Varthakal by Canada Varthakal
September 6, 2026
in Canada
Reading Time: 1 min read
Representative image

Representative image

ഓട്ടവ: മുൻവർഷത്തെ അപേക്ഷിച്ച് കാനഡക്കാരുടെ സന്തോഷത്തിൽ വർധനവുണ്ടായതായി ലെഗർ ഹാപ്പിനസ് ഇൻഡക്സ് 2026 റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ശരാശരി സന്തോഷസൂചിക കഴിഞ്ഞ വർഷത്തെ 68.7-ൽ നിന്ന് 70.5 ആയി ഉയർന്നു. പ്രവിശ്യകളിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള ആളുകൾ ജീവിക്കുന്നത് ക്യുബെക്കിലാണ്. 74.5 ആണ് ക്യുബെക്കിന്റെ സന്തോഷസൂചിക. 71.0 സൂചികയോടെ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറും 70.3 സൂചികയോടെ ന്യൂ ബ്രൺസ്‌വിക്കും തൊട്ടുപിന്നിലുണ്ട്. 69.3 സൂചിക രേഖപ്പെടുത്തിയ ഒന്റാരിയോ മധ്യസ്ഥാനത്തുള്ളപ്പോൾ പ്രിൻസ് എഡ്വേർഡ് ഐലൻഡ് ആണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.

DOCX 1 1

പ്രധാന നഗരങ്ങളുടെ പട്ടിക പരിശോധിച്ചാൽ മോൺട്രിയൽ 72.7 സൂചികയോടെ ഒന്നാമതെത്തിയപ്പോൾ ബ്രാംപ്ടൺ രണ്ടാമതും ടൊറന്റോ മൂന്നാമതുമെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബ്രാംപ്ടണിലെയും ടെറന്റോയിലെയും സന്തോഷസൂചികയിൽ കാര്യമായ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ക്യുബെക്കിൽ 22 ശതമാനം ആളുകൾ മാത്രമാണ് തങ്ങൾ അസംതൃപ്തരാണെന്ന് വ്യക്തമാക്കിയത്. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് 33 ശതമാനമാണ്. സന്തോഷസൂചിക ഉയർന്നതിന് പിന്നിൽ സർവേ നടത്തിയ സമയത്തിനും പങ്കുണ്ടെന്ന് ലെഗർ വൈസ് പ്രസിഡന്റ് ആൻഡ്രൂ എൻ വ്യക്തമാക്കുന്നു. തണുപ്പുകാലം അവസാനിക്കുന്ന മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സർവേ നടത്തുന്നതിനേക്കാൾ വേനൽക്കാലത്തിന്റെ തുടക്കമായ ജൂണിൽ സർവേ നടത്തിയത് ജനങ്ങളുടെ മാനസികാവസ്ഥയെ പോസിറ്റീവായി സ്വാധീനിച്ചിട്ടുണ്ട്.

ADVERTISEMENT

ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ

കാനഡയ്ക്ക് സമാനമായി അമേരിക്കയിലെ ശരാശരി സന്തോഷസൂചികയും 70.5 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് സംസ്ഥാനങ്ങളിൽ ഫ്ലോറിഡയാണ് സന്തോഷത്തിന്റെ കാര്യത്തിൽ ഒന്നാമത് എത്തിനിൽക്കുന്നത്. കാൻസസ്, ന്യൂജേഴ്സി എന്നിവയാണ് തൊട്ടുപിന്നിൽ. എന്നാൽ അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ സന്തോഷത്തിന്റെ കാര്യത്തിൽ വളരെ പിന്നിലുമാണ്. 62.5 സൂചികയുള്ള വെസ്റ്റ് വിർജീനിയയാണ് യുഎസ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്.

കുടുംബബന്ധങ്ങൾ, നല്ല അയൽപക്കം, പ്രകൃതിയുമായുള്ള അടുപ്പം, സുരക്ഷിതത്വം എന്നിവയാണ് മനുഷ്യരുടെ സന്തോഷത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. പണം നേരിട്ട് സന്തോഷം നൽകുന്നില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവും സന്തോഷം കെടുത്തുന്ന പ്രധാന കാരണങ്ങളാകുന്നുണ്ട്. കാനഡയിലെ 58 ശതമാനം ആളുകളും യുഎസിലെ 61 ശതമാനം ആളുകളും വിലക്കയറ്റം തങ്ങളുടെ ജീവിതസന്തോഷത്തെ ബാധിക്കുന്നതായി സർവേയിൽ വ്യക്തമാക്കി. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് പുറമെ ശാരീരിക-മാനസിക ആരോഗ്യവും ഭാവിയിലുള്ള അനിശ്ചിതത്വവും ആളുകളുടെ സന്തോഷത്തെ സ്വാധീനിക്കുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ള 63,710 കനേഡിയൻമാരും 6,408 അമേരിക്കക്കാരും പങ്കെടുത്ത് ജൂൺ 9 മുതൽ 29 വരെ നടത്തിയ ഓൺലൈൻ സർവേയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump took to social media to say that the currency exchange rate between the countries is ‘unacceptable’
Canada

ഡോളർ മൂല്യത്തിൽ കളി വേണ്ട! കാനഡയ്‌ക്കെതിരെ കടുപ്പിച്ച് ട്രംപ്, വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്

by Canada Varthakal
September 6, 2026
Representative image
Canada

Service Canada Benefit Payments സർവീസ് കാനഡ സെപ്റ്റംബർ പേയ്‌മെന്റ്; തീയതികളും പുതിയ നിരക്കുകളും അറിയാം

by Canada Varthakal
September 6, 2026
Representative image
Canada

Indian in Canada ‘എനിക്ക് ഇന്ത്യയെന്ന രാജ്യത്തെയല്ല മിസ് ചെയ്യുന്നത്, ആ ഒരു മുറിയും 6 മനുഷ്യരെയുമാണ്’; വൈറലായി കാനഡയിലെ യുവതിയുടെ വാക്കുകൾ

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.