Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Canada Immigration 2026 ഫ്രഞ്ച് അറിയാമോ? സ്ഥിരതാമസത്തിന് അവസരമൊരുക്കി സഡ്ബറി

Canada Varthakal by Canada Varthakal
September 5, 2026
in Immigration
Reading Time: 1 min read
Canada temporary residents

Canada’s immigration board urges further cuts to temporary residents and better tracking of visa overstays.

ഓട്ടവ: കാനഡയിൽ സ്ഥിരതാമസത്തിന് (Permanent Residence) ആഗ്രഹിക്കുന്ന ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ള വിദേശ തൊഴിലാളികൾക്ക് മികച്ച അവസരവുമായി ഒന്റാരിയോയിലെ സഡ്ബറി. ‘ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്’ (FCIP) പദ്ധതിയിലൂടെ പ്രാദേശിക തൊഴിൽ ഓഫറുള്ള 85 വിദേശ തൊഴിലാളികൾക്ക് വരെ പിആർ അപേക്ഷ നൽകാനുള്ള ശുപാർശ നൽകുമെന്ന് ഗ്രേറ്റർ സഡ്ബറി ഇക്കണോമിക് ഡെവലപ്‌മെന്റ് അറിയിച്ചു. ഓഗസ്റ്റ് 30 വരെയുള്ള കണക്കനുസരിച്ച് 32 സ്ഥാനാർത്ഥികളെ കമ്മ്യൂണിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. ബാക്കിയുള്ള 53 ഒഴിവുകളിലേക്ക് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെയും നവംബർ 2 മുതൽ നവംബർ 6 വരെയുമുള്ള വിൻഡോകളിൽ അപേക്ഷിക്കാം.

EHOUSE AD 2

ഈ പദ്ധതി വഴി പിആറിന് അപേക്ഷിക്കുന്ന തൊഴിലാളികൾക്ക് അപേക്ഷ പ്രൊസസ് ചെയ്യുന്ന സമയത്ത് കാനഡയിൽ ജോലി ചെയ്യുന്നതിനായി പ്രത്യേക രണ്ട് വർഷത്തെ വർക്ക് പെർമിറ്റിനും അർഹതയുണ്ടാകും. കൂടാതെ, ഇവരുടെ കുടുംബാംഗങ്ങൾക്ക് പ്രദേശത്തെ മറ്റ് തൊഴിൽദാതാക്കളുടെ കീഴിൽ ജോലി ചെയ്യാനുള്ള പ്രത്യേക വർക്ക് പെർമിറ്റുകളും ലഭിക്കും.

ADVERTISEMENT

Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

സഡ്ബറി മുൻഗണന നൽകുന്ന കല-സാംസ്കാരികം, ബിസിനസ്-ഫിനാൻസ്, വിദ്യാഭ്യാസം-സോഷ്യൽ സർവീസ്, ആരോഗ്യം, നാച്ചുറൽ റിസോഴ്സസ്, ട്രേഡ്സ്-ട്രാൻസ്പോർട്ട് എന്നീ ആറ് പ്രധാന മേഖലകളിലെ 25 നിർദ്ദിഷ്ട തസ്തികകളിൽ നിന്നുള്ളവർക്കായിരിക്കും അവസരം. സഡ്ബറി അതിർത്തിക്കുള്ളിൽ വരുന്നതും പ്രോഗ്രാമിലേക്ക് അംഗീകരിക്കപ്പെട്ടതുമായ 83 തൊഴിൽദാതാക്കളിൽ നിന്നുള്ള ഫുൾടൈം ജോലി ഓഫർ ഉള്ളവർക്ക് മാത്രമേ ഇതിലേക്ക് ശുപാർശ ലഭിക്കൂ.

2025 ജനുവരിയിൽ തുടക്കമിട്ട ഈ അഞ്ച് വർഷത്തെ ഫെഡറൽ പദ്ധതിയിൽ ഒന്റാറിയോയിലെ സഡ്ബറി, ടിമിൻസ്, സുപ്പീരിയർ ഈസ്റ്റ് എന്നിവയ്ക്ക് പുറമെ ന്യൂ ബ്രൺസ്വിക്, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ ആറ് കമ്മ്യൂണിറ്റികളാണ് പങ്കാളികളാകുന്നത്. പ്രാദേശിക വികസനം ലക്ഷ്യമിട്ടുള്ള റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പദ്ധതിക്കൊപ്പം പ്രവർത്തിക്കുന്ന ഈ സംവിധാനം മലയാളി ഉദ്യോഗാർത്ഥികൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NLPNP Draw
Immigration

NLPNP ഡ്രോ: സെപ്റ്റംബർ 4-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 6, 2026
saskatchewan
Canada

SINP 2026 സസ്കാച്വാൻ പിഎൻപി: ഈ മേഖലകളിലെ ജീവനക്കാർക്ക് PR അവസരം; സെപ്റ്റംബറിൽ 550 ഒഴിവുകൾ

by Canada Varthakal
September 5, 2026
CANADA PASSPORT
Immigration

Canada Citizenship കാത്തിരിപ്പ് കൂടും; കനേഡിയൻ പൗരത്വ സർട്ടിഫിക്കറ്റിന്റെ പ്രോസസിങ് സമയത്തിൽ വർധനവ്

by Canada Varthakal
September 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.