ഒന്റാരിയോ; ക്യുബെക്കിൽ വാരാന്ത്യത്തിൽ എടുത്ത ലോട്ടറി ടിക്കറ്റിലൂടെ യുവാവിന് 50 ലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 40 കോടിയോളം രൂപ) സമ്മാനം ലഭിച്ചു. ഷൗഡിയർ-അപ്പലാച്ചെസ് സ്വദേശിയായ അലക്സാണ്ടർ പഷ്വായ് എന്ന മുപ്പതുകാരനാണ് ഈ വൻ തുക സ്വന്തമാക്കിയത്. ആഴ്ചയുടെ അവസാനത്തിൽ ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ശീലമുള്ള അലക്സാണ്ടറിനെ, സെന്റ് മേരിയിലെ കൺവീനിയൻസ് സ്റ്റോറിൽ നിന്ന് വാങ്ങിയ “$5 million extrême” എന്ന സ്‌ക്രാച്ച് ടിക്കറ്റാണ് കോടീശ്വരനാക്കിയത്.
ടിക്കറ്റ് വാങ്ങിയ ഉടൻ കടയിൽ വെച്ചുതന്നെ നോക്കിയ അലക്സാണ്ടർ, അവസാന ഗെയിമിലെ 37 എന്ന നമ്പർ ജാക്ക്‌പോട്ടുമായി ഒത്തു വന്നത് കണ്ട് അമ്പരന്നു. വിജയം ഉറപ്പാക്കാൻ കടയിലെ മെഷീനിൽ പരിശോധിച്ചപ്പോൾ ഉയർന്ന വലിയ ശബ്ദത്തോടെയാണ് ജാക്ക്‌പോട്ട് സ്ഥിരീകരിച്ചത്. ഈ സന്തോഷവാർത്ത ഉടൻ തന്നെ അദ്ദേഹം പങ്കാളിയെയും കുടുംബത്തെയും അറിയിച്ചു.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
വലിയ തുക സമ്മാനമായി ലഭിച്ചെങ്കിലും നിലവിലെ ജോലി ഉപേക്ഷിക്കില്ലെന്നും, ഈ പണം ഉപയോഗിച്ച് പ്രിയപ്പെട്ടവരെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അലക്സാണ്ടർ വ്യക്തമാക്കി. സെന്റ് മേരിയിലെ കടയിൽ നിന്നാണ് ഈ ഭാഗ്യ ടിക്കറ്റ് വിറ്റഴിഞ്ഞത്. ലോട്ടറി നിയമപ്രകാരം ടിക്കറ്റ് വിറ്റ കൺവീനിയൻസ് സ്റ്റോറിന് ഒരു ശതമാനം കമ്മീഷനായി 50,000 ഡോളർ (ഏകദേശം 40 ലക്ഷത്തോളം രൂപ) ലഭിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









