കാലിഫോർണിയ: കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ പീച്ചി സ്വദേശി അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28-ന് വ്യത്യസ്തയിടങ്ങളിലായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരേ അപ്പാർട്ട്മെന്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നവരാണ് ഇവർ.

മിൽപിറ്റാസ് പോലീസിന്റെ ഔദ്യോഗിക വിവരപ്രകാരം, മിൽ ക്രീക് അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിലാണ് അഞ്ജന കൊല്ലപ്പെട്ടത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് വിജീഷും ആറുവയസ്സുള്ള മകളുമൊത്ത് കാലിഫോർണിയയിൽ കഴിയുകയായിരുന്നു അഞ്ജന. ഇവിടെ സ്കൂൾ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു അവർ. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്താണ് ദാരുണമായ സംഭവം നടന്നത്.
അഞ്ജന താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനുള്ളിലാണ് തിരുവനന്തപുരം സ്വദേശിനിയായ ആൻ മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയായ ആനിന് രണ്ട് പെൺകുട്ടികളുണ്ട്. കൊലപാതകങ്ങളുടെ കൃത്യമായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രതിയായ അനിലയുമായി ഇവർക്ക് മുൻപ് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
സംഭവത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾക്കായി കുടുംബാംഗങ്ങൾ അധികൃതരുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. യു.എസ് പൊലീസിന്റെ നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Two Malayali Women Killed in California; Friend Held in Custody
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




