ജ്യുറിച്ച്: ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോയ്ക്കെതിരെ ക്രിമിനൽ നടപടികളുമായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ മുന്നോട്ട്. ലോകകപ്പ് അടക്കമുള്ള പ്രധാന മത്സരങ്ങളുടെ നടത്തിപ്പിനായി പുതിയ കമ്പനി രൂപീകരിക്കാനും, ഇതിന്റെ 20 ശതമാനം ഓഹരി ഒരു യുഎസ് സ്ഥാപനത്തിന് വിൽക്കാനും ഇൻഫാന്റിനോ ശ്രമിച്ചതിനെ തുടർന്നാണ് യുവേഫ നിയമനടപടി ആരംഭിച്ചത്. വിഷയം അന്വേഷിക്കാൻ യുഎസിലെ കോടതികളിൽ യുവേഫ നിലവിൽ ഹർജി നൽകിയിട്ടുണ്ട്.
സാമ്പത്തിക താൽപ്പര്യങ്ങളും എതിർപ്പും
ഫിഫയുടെ ഈ പുതിയ നീക്കത്തിനെതിരെ വിവിധ അംഗരാജ്യങ്ങൾ ശക്തമായ എതിർപ്പാണ് ഉയർത്തിയത്. വൻ സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഇൻഫാന്റിനോ ഈ നീക്കം നടത്തിയത് എന്നതായിരുന്നു പ്രധാന ആരോപണം. തുടർന്ന് ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഫിഫ പദ്ധതി ഉപേക്ഷിച്ചെങ്കിലും, വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന നിലപാടിലാണ് യുവേഫ.
Also Read : കാനഡയിൽ സെപ്റ്റംബർ 1 മുതൽ വൻ മാറ്റങ്ങൾ! ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ആ പ്രധാന കാര്യങ്ങൾ ഇവയാണ്
വരുംദിവസങ്ങളിലെ പുരോഗതി
ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലൻഡിൽ ഇൻഫാന്റിനോയ്ക്കെതിരെ യുവേഫ ഉടൻ തന്നെ ഔദ്യോഗികമായി പരാതി നൽകും. ഇൻഫാന്റിനോയ്ക്ക് പുറമെ ഫിഫയിലെ മറ്റ് ചില പ്രധാന ഭാരവാഹികൾക്കെതിരെയും കേസുണ്ടാകുമെന്നാണ് വിവരങ്ങൾ. വരുംദിവസങ്ങളിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ യുവേഫ ചുമതലപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Move to sell World Cup rights; UEFA initiates criminal case against FIFA President Infantino.





