തിരുവനന്തപുരം: 1984ലെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പ്പോയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രൂണൈയിലെ ഉള്‍പ്രദേശത്ത് സുകുമാരക്കുറുപ്പ് മാറി മാറി കഴിയുന്ന ഒളിത്താവളങ്ങള്‍ പോലീസ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ബ്യൂണോയിൽ ജോൺ മേനോൻ എന്നപേരിൽ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പ്രചരണം.
ഇതുസംബന്ധിച്ച് ഇന്റർപോളിന് കത്തയക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു.നേരത്തെ, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നില്ല. എന്നാൽ തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്ലോസ് ചെയ്തപ്പോഴാണ് കുറുപ്പ് ജീവനോടെയുണ്ടെന്ന രീതിയിലുള്ള പ്രചരണങ്ങൾ നടക്കുന്നത്. നിലവിൽ ഇത് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.
പേര് മാറ്റിയും ദുരൂഹത ഉണര്‍ത്തുന്ന പെരുമാറ്റവുമായി കാല്‍നൂറ്റാണ്ടായി ബ്രൂണൈയില്‍ ജീവിക്കുകയാണ് സുകുമാരക്കുറുപ്പ്. നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുകുമാരക്കുറുപ്പ് സമ്പന്നനായി ജീവിക്കുന്നുവെന്നാണ് കണ്ടെത്തൽ. മലേഷ്യയില്‍ ജനിച്ച മലയാളിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബ്രൂണൈയിലെ ഒളിവുജീവിതം. അബുദാബിയിലുള്ള ഭാര്യയും മകനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് പറയുന്നു.
ഇന്ത്യന്‍ സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി അകന്നാണ് സുകുമാരക്കുറുപ്പ് കഴിയുന്നത്. പ്രായത്തിന്റെ ചെറിയ അവശതകള്‍ മാറ്റി നിർത്തിയാൽ, എണ്‍പതിനോട് അടുത്ത് പ്രായമുള്ള സുകുമാരക്കുറുപ്പ് ഇപ്പോഴും ആരോഗ്യവാനാണെന്നും പോലീസ് പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





