Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

BC Highway 16 കാടിന്റെ വന്യസൗന്ദര്യത്തിന് പിന്നിലെ ചോരക്കറ; ഫസ്റ്റ്നേഷൻ സ്ത്രീകളെ കാണാതാകുന്ന ബി.സിയിലെ ‘കണ്ണീർപ്പാത’

Canada Varthakal by Canada Varthakal
August 25, 2026
in Canada, British Columbia
Reading Time: 1 min read
British Columbia Highway 16

British Columbia Highway 16

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലൂടെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് വണ്ടിയോടിച്ചു പോകുന്ന ഏതൊരു യാത്രികന്റെയും നെഞ്ചിൽ ഭീതിയുടെ കനലെരിക്കും ‘ഹൈവേ 16’. നിബിഡ വനങ്ങളും വടക്കൻ മലനിരകളും നിറഞ്ഞ പ്രിൻസ് ജോർജ്ജ് നഗരത്തിൽ നിന്ന് തീരദേശ നഗരമായ പ്രിൻസ് റൂപർട്ടിലേക്ക് നീളുന്ന ഈ 720 കിലോമീറ്റർ പാത ഇന്ന് ലോകമറിയപ്പെടുന്നത് ‘ഹൈവേ ഓഫ് ടിയേഴ്സ്’ (Highway of Tears) അഥവാ ‘കണ്ണീരിന്റെ ഹൈവേ’ എന്ന പേരിലാണ്. ഒറ്റനോട്ടത്തിൽ മനോഹരമെന്ന് തോന്നുമെങ്കിലും, കഴിഞ്ഞ അരനൂറ്റാണ്ടായി ഭീതി പടർത്തുന്ന ഒരുപിടി ദുരൂഹ തിരോധാനങ്ങളുടെയും കൊലപാതകങ്ങളുടെയും ചോരപ്പാടുകൾ ഈ വഴിയിൽ പടർന്നുപിടിച്ചിട്ടുണ്ട്.

WhatsApp Image 2026 08 03 at 2.31.52 AM 1

റോഡരികിലെ ഭീതിജനകമായ മുന്നറിയിപ്പ്

ADVERTISEMENT

ഈ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ പാതയോരങ്ങളിൽ പതിച്ചിരിക്കുന്ന “ഹൈവേ 16-ൽ ലിഫ്റ്റ് ചോദിച്ചു കയറരുത്” എന്ന വലിയ മുന്നറിയിപ്പ് ബോർഡുകൾ ആരുടെയും ശ്രദ്ധയിൽപ്പെടും. ഇത് വെറുമൊരു ഔദ്യോഗിക ബോർഡ് മാത്രമല്ല, മറിച്ച് ഒരു ജനതയുടെ ചോരപൊടിഞ്ഞ യാഥാർത്ഥ്യമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഈ വിജനമായ വഴിയിലൂടെ യാത്ര ചെയ്ത നിരവധി പെൺകുട്ടികളെയും സ്ത്രീകളെയുമാണ് എന്നന്നേക്കുമായി കാണാതായിട്ടുള്ളത്. അതികഠിനമായ മഞ്ഞുവീഴ്ചയും വന്യമായ കാടുകളും നിറഞ്ഞ പ്രദേശമായതിനാൽ, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പലരുടെയും മൃതദേഹാവശിഷ്ടങ്ങൾ പോലും കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.

ALSO READ: മോഹങ്ങൾ പാതി വഴിയിൽ പൊലിഞ്ഞു: കനേഡിയൻ സ്വപ്നങ്ങൾ ഉപേക്ഷിച്ച് പഞ്ചാബി യുവാക്കൾ തിരികെ നാട്ടിലേക്ക്

പതിയിരിക്കുന്ന കൊലയാളികൾ

കനേഡിയൻ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായ ‘പ്രോജക്റ്റ് ഇ-പാന’ (Project E-PANA) 18 കേസുകൾ ഔദ്യോഗികമായി അന്വേഷിക്കുമ്പോഴും, നാൽപ്പതിലധികം പെൺകുട്ടികൾ ഇവിടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് പ്രാദേശിക ജനവിഭാഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഈ പ്രദേശത്തിന്റെ വിജനതയും ഒറ്റപ്പെട്ട അന്തരീക്ഷവും മുതലെടുത്ത് ഒരു വ്യക്തിയല്ല, മറിച്ച് നിരവധി കൊലയാളികളും സാമൂഹ്യവിരുദ്ധരുമാണ് ഈ പാതയിൽ ക്രൂരകൃത്യങ്ങൾ നടത്തുന്നതെന്ന് അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

നിസ്സഹായാവസ്ഥയുടെ ‘ഹിച്ച്‌ഹൈക്കിംഗ്’

അപരിചിതരുടെ വാഹനങ്ങൾക്ക് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചു കയറാൻ പെൺകുട്ടികളെ നിർബന്ധിതരാക്കിയത് പ്രദേശത്തെ കടുത്ത വികസന പിന്നാക്കവസ്ഥയായിരുന്നു. പൊതുഗതാഗത സൗകര്യങ്ങളോ കൃത്യമായ ബസ് സർവീസുകളോ ഇല്ലാത്ത, മൊബൈൽ നെറ്റ്‌വർക്ക് പോലുമില്ലാത്ത ഈ വിജനമായ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെ സ്‌കൂളുകളിലേക്കും ജോലിക്കും ആശുപത്രികൾക്കും പോകാൻ ഫസ്റ്റ്നേഷൻ വിഭാ​ഗത്തിലെ പെൺകുട്ടികൾക്ക് ലിഫ്റ്റ് ചോദിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ സുരക്ഷിതമായി വീട്ടിലെത്താമെന്ന പ്രതീക്ഷയിൽ അന്യവാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു കയറിയ പലരും പിന്നീട് ഒരിക്കലും തിരികെ വന്നില്ല.

വംശഹത്യയുടെ കറുത്ത ചരിത്രവും ചുവന്ന കുപ്പായങ്ങളും

കാണാതായവരിൽ ഭൂരിഭാഗവും ഫസ്റ്റ്നേഷൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളായിരുന്നു എന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. വെള്ളക്കാരായ സ്ത്രീകൾ കാണാതാകുമ്പോൾ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ജാഗ്രതയോ അന്വേഷണമോ ഫസ്റ്റ്നേഷൻ വിഭാ​ഗത്തിൽ നിന്നുള്ള പെൺകുട്ടികളുടെ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ദേശീയ അന്വേഷണ കമ്മീഷൻ സമർപ്പിച്ച ചരിത്രപ്രധാനമായ റിപ്പോർട്ടിൽ, ഇത് കേവലം ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളല്ലെന്നും ഫസ്റ്റ്നേഷൻ സ്ത്രീകൾക്കെതിരെ കാലങ്ങളായി തുടരുന്ന ആസൂത്രിതമായ വംശഹത്യയുടെ ഭാഗമാണെന്നും തുറന്നടിച്ചു.

ഇന്ന് ഈ പാതയോരങ്ങളിലെ മരങ്ങളിൽ തൂങ്ങിയാടുന്ന ചുവന്ന വസ്ത്രങ്ങൾ തിരികെ വരാത്ത പ്രിയപ്പെട്ടവരുടെ ഓർമ്മപ്പെടുത്തലുകളാണ്. ഫസ്റ്റ്നേഷൻസിന്റെ ആചാരപ്രകാരം മരിച്ചുപോയ ആത്മാക്കൾക്ക് കാണാൻ കഴിയുന്ന ഒരേയൊരു നിറം ചുവപ്പായതിനാൽ, ആത്മാക്കൾക്ക് വഴികാട്ടിയായി കാറ്റിൽ ആടിയുലയുന്ന ആ ചുവപ്പുകുപ്പായങ്ങൾ ഹൈവേ 16-ൽ നീതിക്കായി ഇപ്പോഴും സാക്ഷ്യം വഹിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: British Columbiacanadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA LIQUOR
Saskatchewan

യുഎസ്-കാനഡ തീരുവ യുദ്ധം: അമേരിക്കൻ മദ്യം നിരോധിക്കണമെന്ന് ആവശ്യം, പ്രവിശ്യകളിൽ വ്യത്യസ്ത നിലപാട്

by Canada Varthakal
August 25, 2026
Record 1,725 lightning strikes in Metro Vancouver
British Columbia

മെട്രോ വാൻകൂവറിൽ ജാ​ഗ്രത!: കനത്ത മഴ, ഒരൊറ്റ രാത്രി പതിച്ചത് 1,725 ഇടിമിന്നലുകൾ

by Canada Varthakal
August 25, 2026
An airport worker was struck by an aircraft at Montréal-Pierre Elliott Trudeau International Airport
Canada

Montreal Airport Accident: പിന്നോട്ട് എടുത്ത വിമാനമിടിച്ചു; മോൺട്രിയൽ എയർപോർട്ടിൽ ജീവനക്കാരന് ദാരുണാന്ത്യം

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.