ബർമിങ്ങാമിൽ നിന്ന് ഫ്ലോറിഡയിലേക്ക് പറന്ന വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സഹയാത്രികർക്ക് മുന്നിൽ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ യുകെ സ്വദേശിനി കുറ്റക്കാരിയാണെന്ന് കോടതിയിൽ സമ്മതിച്ചു. വെസ്റ്റ് യോർക്ക്ഷെയറിലെ ഹാലിഫാക്സ് സ്വദേശിയായ സാറാ പാർക്കർ (30) എന്ന യുവതിയാണ് മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വിമാനത്തിനുള്ളിൽ വെച്ച് താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞത്.
കഴിഞ്ഞ വർഷം ജൂലൈ 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് ജീവനക്കാരുടെയും പൈലറ്റിന്റെയും മുന്നറിയിപ്പുകൾ പൂർണ്ണമായും അവഗണിച്ച് യുവതി സീറ്റിൽ നിന്നെഴുന്നേറ്റ് ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്നു. തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി സഹയാത്രികർക്ക് മുന്നിൽ ബോധപൂർവം അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവസമയത്ത് യുവതി കടുത്ത മദ്യപ ലഹരിയിലായിരുന്നു.
യുവതിയുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും മര്യാദ ഇല്ലാത്ത പെരുമാറ്റമാണെന്ന് കേസ് പരിഗണിച്ച ജില്ലാ ജഡ്ജി സൈമൺ ബ്ലേക്ബ്രോ പറഞ്ഞു. കേസിൽ വിശദമായ വാദം കേട്ട കോടതി, യുവതിക്കുള്ള ശിക്ഷ വിധിക്കുന്നത് വരാനിരിക്കുന്ന നവംബർ മൂന്നിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









