ഓട്ടവ: കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള പ്രധാന ആനുകൂല്യ പദ്ധതികളുടെ ഓഗസ്റ്റ് മാസത്തെ അവസാന പേയ്മെന്റ് വിതരണം ഓഗസ്റ്റ് 25-ന് ആരംഭിക്കും. ഓഗസ്റ്റ് 25-ന് ന്യൂഫൗണ്ട്ലാന്റ് ആന്റ് ലാബ്രഡോർ (NL) ഡിസെബിലിറ്റി ബെനഫിറ്റും, 26-ന് ആൽബർട്ട, ബിസി ഇൻകം ആന്റ് ഡിസെബിലിറ്റി അസിസ്റ്റൻസും നൽകും. തുടർന്ന് ഓഗസ്റ്റ് 27-ന് കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS), ആൽബർട്ട ചൈൽഡ് ബെനഫിറ്റ് എന്നിവയുടെ തുക വിതരണം ചെയ്യും. മാസ അവസാനത്തോടെ, അതായത് ഓഗസ്റ്റ് 28 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ഒന്റാറിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം (ODSP), ഒന്റാറിയോ വർക്സ്, PEI സോഷ്യൽ പ്രോഗ്രാംസ് എന്നിവയുടെ തുകയും അർഹരായവർക്ക് ലഭിക്കും.
പേയ്മെന്റ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട വിവരങ്ങൾ
തുക കൃത്യമായി ലഭിക്കുന്നതിന് അർഹരായവർ 2025-ലെ നികുതി റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സിആർഎ (CRA) നിയന്ത്രിക്കുന്ന ആനുകൂല്യങ്ങളുടെ വിവരങ്ങൾ സിആർഎ മൈ അക്കൗണ്ട് വഴിയും, സിപിപി, ഒഎഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ മൈ സർവീസ് കാനഡ അക്കൗണ്ട് വഴിയും പരിശോധിക്കാവുന്നതാണ്. അതുപോലെ ODSP, AISH തുടങ്ങിയ പ്രവിശ്യാതല ആനുകൂല്യങ്ങൾ ലഭിക്കുന്നവർ അതത് പ്രവിശ്യകളുടെ ഔദ്യോഗിക വെബ്സൈറ്റ് പോർട്ടലുകൾ വഴി തങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
Also Read: എബോള പ്രതിരോധം താളംതെറ്റുന്നു; സഹായപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി കാനഡയുടെ ക്വാറന്റൈൻ നയം
വരാനിരിക്കുന്ന പേയ്മെന്റ് വിവരങ്ങൾ
വരുന്ന മാസങ്ങളിലും പ്രധാനപ്പെട്ട നിരവധി സാമ്പത്തിക സഹായങ്ങൾ അർഹരിലേക്ക് എത്തും. കാനഡ ചൈൽഡ് ബെനഫിറ്റ് (CCB) സെപ്റ്റംബർ 18-നും, കാനഡ ഗ്രോസറീസ് ആന്റ് എസൻഷ്യൽസ് ബെനഫിറ്റ് (CGEB) ഒക്ടോബർ 5-നും വിതരണം ചെയ്യും. കൂടാതെ, അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനഫിറ്റ് (ACWB) ഒക്ടോബർ 9-ന് അക്കൗണ്ടുകളിലെത്തും. സിഡിബി (CDB) ഗുണഭോക്താക്കൾക്ക് 2026 സെപ്റ്റംബർ മാസം മുതൽ ഒറ്റത്തവണയായി 150 ഡോളറിന്റെ അധിക സാമ്പത്തിക സഹായവും ലഭിക്കുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Upcoming Canada Benefit Payments in August 2026: Dates and Key Information





