ഓട്ടവ: നഗരമധ്യത്തിൽ താമസം തുടങ്ങിയ അതീവ അപകടകാരിയായ കുറ്റവാളിയെക്കുറിച്ച് ഓട്ടവ പൊലീസ് സർവീസ് (OPS) പൊതുജനങ്ങൾക്ക് നിർണായക മുന്നറിയിപ്പ് നൽകി. സ്മിത്ത്സ് ഫാൾസിൽ നിന്ന് അടുത്തിടെ ഓട്ടവയിലേക്ക് താമസം മാറിയ 35 വയസ്സുള്ള ആരോൺ ഗിൽപിൻ എന്നയാളെക്കുറിച്ചാണ് ആഗസ്റ്റ് 21-ന് പൊലീസ് ഔദ്യോഗിക വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. മുൻകാലത്തെ അക്രമപ്രവർത്തനങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇയാൾ സമൂഹത്തിന് സുരക്ഷാ ഭീഷണിയുയർത്തുന്നുവെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
പശ്ചാത്തലവും മുൻകാല കുറ്റങ്ങളും
2000-കളുടെ തുടക്കം മുതൽ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായ വ്യക്തിയാണ് ആരോൺ ഗിൽപിൻ. കുട്ടികൾക്കെതിരെയുള്ള ക്രൂരമായ ലൈംഗിക ആക്രമണം, ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, പൊലീസുകാരുടെ ആയുധം കൈക്കലാക്കൽ, വീടു കയറി മോഷണം തുടങ്ങിയ കേസ്സുകളിൽ ഇയാൾ മുമ്പ് ശിക്ഷ അനുഭവച്ചിട്ടുണ്ട്. ഇതിനുമുമ്പ് കഴിഞ്ഞ ജൂലൈ മാസത്തിലും ഇയാൾ പ്രദേശത്ത് എത്തിയപ്പോൾ സ്മിത്ത്സ് ഫാൾസ് പൊലീസ് പൊതുജനങ്ങൾക്കായി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: ആൽബർട്ടയിലെ ഹെൽത്ത് കാർഡുകൾക്ക് ഇനി കാലാവധി; പുതിയ മാറ്റം ഇങ്ങനെ
പൊലീസ് നിർദ്ദേശങ്ങളും വിവരങ്ങളും
ഇയാൾക്ക് ആറടി ഉയരമുണ്ട്. ഗിൽപിനെ കാണുകയോ അല്ലെങ്കിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തുകയോ ചെയ്താൽ നേരിട്ട് അടുത്ത് പോകരുതെന്നും ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഒട്ടാവ പൊലീസ് ഹൈ-റിസ്ക് ഒഫൻഡർ മാനേജ്മെന്റ് യൂണിറ്റിന്റെ 613-236-1222 (Ext: 4395) എന്ന നമ്പറിലോ, അടിയന്തര സാഹചര്യങ്ങളിൽ 9-1-1 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ രഹസ്യമായി കൈമാറാൻ ക്രൈം സ്റ്റോപ്പേഴ്സിന്റെ 1-800-222-8477 എന്ന നമ്പറും ഉപയോഗിക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Call the police immediately if you see this person; Ottawa Police issue a warning to the public.





