നനൈമോ: വൻകൂവറിൽ മുൻ പങ്കാളിയുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിചയാൾക്ക് ആറ് മാസം തടവ്. കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് നനൈമോ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്.യിൽ മോചിതനായ ശേഷം 18 മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും ഇന്റർനെറ്റുമായി ബന്ധിപ്പിക്കാവുന്ന ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതിനും പ്രതിക്ക് വിലക്കുണ്ട്.
ബന്ധം അവസാനിച്ചതിന് പിന്നാലെ മുൻ പങ്കാളിയെ ഭീഷണിപ്പെടുത്തുകയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
2023 ജൂണിലാണ് യുവതി സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പിന്നീട് മൂന്ന് സ്വകാര്യ വീഡിയോകൾ ഒരു ലൈംഗിക ഉള്ളടക്ക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിൽ ഒരു വീഡിയോയിൽ യുവതിയുടെ മുഖം വ്യക്തമായി കാണാമായിരുന്നു. യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജും പ്രതി സൃഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ALSO READ:പങ്കാളികൾക്ക് രഹസ്യമായി ലഹരി നൽകി പീഡനം; ഓൺലൈൻ ശൃംഖലയെ പൊളിച്ച് രാജ്യാന്തര ഓപ്പറേഷൻ
സംഭവത്തെ തുടർന്ന് യുവതിക്ക് കടുത്ത ഭയവും, ഉറക്കമില്ലായ്മയും ,പരിഭ്രാന്തിയും അനുഭവപ്പെട്ടതായി കോടതി പറഞ്ഞു. പ്രതിയുടെ മുൻകാല കുറ്റങ്ങളും കോടതി പരിഗണിച്ചു. അതേസമയം, കുറ്റം സമ്മതിച്ചതും ദുഃഖം പ്രകടിപ്പിച്ചതും ശിക്ഷ കുറയ്ക്കുന്ന ഘടകങ്ങളായി കണക്കാക്കി. കോടതി ഇയാളോട് ഡിഎൻഎ സാമ്പിൾ നൽകാനും ഉത്തരവിട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




