Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Calgary Sikh Centre:”ഉടൻ ഒഴിയണം, കെട്ടിടം പൊളിക്കും!”; കാൽഗറിയിലെ സിഖ് ആരാധനാലയം തകർക്കുമെന്ന് ഭീഷണി

Canada Varthakal by Canada Varthakal
August 20, 2026
in Canada
Reading Time: 1 min read
Calgary Sikh Centre

Calgary Sikh Centre

കാൽ​ഗറി: കാൽ​ഗറിയിലെ പ്രമുഖ സിഖ് ആരാധനാലയമായ ദഷ്മേഷ് കൾച്ചറൽ സെന്ററിന് (Dashmesh Culture Centre) ഭീഷണി. ഫോൺ വഴിയാണ് സ്ഥാപനത്തിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തെത്തുടർന്ന് കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സ്ഥാപനത്തിലേക്ക് ആദ്യ കോൾ എത്തിയത്. പാർക്കിംഗ് ലോട്ടിൽ നിന്ന് വാഹനങ്ങൾ മാറ്റണമെന്നും, നിർമ്മാണ സാമഗ്രികളുമായി ക്രൂ ഉടൻ എത്തുമെന്നുമായിരുന്നു വിളിച്ചയാൾ ആദ്യമറിയിച്ചത്. എന്നാൽ അത്തരം ജോലികളൊന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ജീവനക്കാർക്ക് സംശയം തോന്നി.

WhatsApp Image 2026 08 03 at 2.31.52 AM 1

തുടർന്ന് ഫോൺ മാനേജിംഗ് ചെയർമാന് കൈമാറി. സംസാരിക്കുന്നതിനിടെ പ്രകോപിതനായ വ്യക്തി, സാംസ്കാരിക കേന്ദ്രം പൊളിച്ചുനീക്കാൻ വരികയാണെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ചെയർമാൻ ഫോൺ കോൾ ഉടൻ കട്ട്ചെയ്തെങ്കിലും, മറ്റൊരു നമ്പറിൽ നിന്ന് വീണ്ടും വിളിച്ച് ആളുകളോട് കെട്ടിടത്തിൽ നിന്ന് ഉടൻ പുറത്തുപോകാൻ ആവശ്യപ്പെട്ടു. പ്രയറി പ്രവിശ്യകളിലെ ഏറ്റവും വലിയ സിഖ് ആരാധനാലയങ്ങളിലൊന്നായ ഇവിടെ ഭീഷണി സന്ദേശം എത്തിയ സമയത്ത് സന്ദർശകരും കുടുംബങ്ങളും കുട്ടികളും ഉണ്ടായിരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ADVERTISEMENT

വിവരമറിയിച്ചതിനെത്തുടർന്ന് കാൽഗറി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതടക്കമുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഈ ഭീഷണിക്ക് പിന്നിൽ വംശീയമായോ വർഗ്ഗീയമായോ ഉള്ള ലക്ഷ്യങ്ങളുണ്ടോ എന്ന് വ്യക്തമല്ലെന്ന് സെന്റർ ഓപ്പറേഷൻസ് ഡയറക്ടർ രാജ് സിദ്ധു പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെങ്കിലും എല്ലാവർക്കും പ്രവേശനം നൽകുന്നത് സ്ഥാപനം തുടരുമെന്നും, സമൂഹം ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കാൽഗറി പോലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Albertacanadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Portage College
Canada

Portage College Protest കാൽ​ഗറിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം; പ്രശ്നപരിഹാരത്തിന് എംപിമാർക്ക് പരാതി നൽകാൻ കോളേജിന്റെ നിർദ്ദേശം

by Canada Varthakal
August 20, 2026
Canada-US tariff deal
Canada

50-ൽ നിന്ന് 25 ശതമാനത്തിലേക്ക്! കാനഡയ്ക്ക് ആശ്വാസമായി യുഎസിന്റെ താരിഫ് ഇളവുകൾ

by Canada Varthakal
August 20, 2026
RSS Chief's Canada Visit
Canada

RSS Chief’s Canada Visit: ‘രാഷ്ട്രീയ കളികൾ വേണ്ട, തെളിവ് വേണം’: RSS മേധാവിയുടെ കാനഡ സന്ദർശനം തടയാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകൾ

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.