Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ഇന്ധനം മോഷ്ടിക്കാൻ ശ്രമിച്ചവർക്ക് നേരെ വെടിവെപ്പ്: ഗൃഹനാഥനെതിരെ കേസെടുത്ത് മാനിറ്റോബ പോലീസ്

Canada Varthakal by Canada Varthakal
August 18, 2026
in Manitoba
Reading Time: 1 min read
Shooting at attempted fuel thieves: Manitoba police register case against homeowner

Shooting at attempted fuel thieves: Manitoba police register case against homeowner

മാനിറ്റോബ: സ്വന്തം വീട്ടിൽ കയറി ഇന്ധനം മോഷ്ടിക്കാൻ ശ്രമിച്ച ആളുകൾക്ക് നേരെ വെടിയുതിർത്ത ഗൃഹനാഥനെതിരെ കേസെടുത്ത് കനേഡിയൻ പോലീസ്. മാനിറ്റോബയിലെ ‘റൂറൽ മുനിസിപ്പാലിറ്റി ഓഫ് ഡഫറിനിൽ’ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിലെ മോഷൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടാണ് ​ഗൃഹനാഥൻ സ്ഥലത്തെത്തിയത്. ഈ സമയതത് മോഷ്ടാക്കൾ വാഹനം ഉപയോഗിച്ച് ഇന്ധനം കടത്തുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഇയാൾ മോഷ്ടാക്കൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചു, ജീവന് ഭീഷണിയാകും വിധം വെടിയുതിർത്തു തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് 66-കാരനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

WhatsApp Image 2026 08 03 at 2.31.52 AM 1

സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് മോഷ്ടാക്കളെ പോലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നിരവധി സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. നാലാമത്തെയാൾ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടെങ്കിലും വാഹനം പിന്നീട് ഉപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആത്മരക്ഷയ്ക്കായി പൗരന്മാർക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാമെങ്കിലും, അതിക്രമിച്ചു കയറുന്നവർക്ക് നേരെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ബലപ്രയോഗം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ആർ.സി.എം.പി (RCMP) വ്യക്തമാക്കി. സ്വത്തിന് സംരക്ഷണം നൽകുന്നതിനേക്കാൾ സ്വന്തം ജീവന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT

സംഭവത്തിൽ പോലീസ് നടപടി പിന്തുണച്ച് മാനിറ്റോബ പ്രീമിയർ വബ് കിന്യൂ രം​ഗത്തെത്തി. ആളുകൾ സ്വയം നിയമം കയ്യിലെടുത്ത് വിധി നടപ്പാക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും പ്രദേശവാസികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്വന്തം വീടും സ്വത്തും സംരക്ഷിക്കാൻ ശ്രമിച്ച ഗൃഹനാഥനെതിരെ കേസെടുത്ത നടപടി ഇരകളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് പി.സി എം.എൽ.എ ജോഷ് ഗ്വന്റർ വിമർശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Manitoba plasma donor
Manitoba

മാനിറ്റോബയിലെ പ്ലാസ്മ ദാതാവിന്റെ മരണം ഹൃദയാഘാതം മൂലം: കൂടുതൽ വിവരങ്ങൾ പുറത്ത്

by Canada Varthakal
August 21, 2026
Manitoba Premier Wab Kinew
Manitoba

യു.എസ്. മദ്യം വിപണിയിലെത്തിയാലും വാങ്ങരുത്; ജനങ്ങളോട് ആഹ്വാനവുമായി മാനിറ്റോബ പ്രീമിയർ

by Canada Varthakal
August 20, 2026
Manitoba pharmacist
Manitoba

പ്രിസ്‌ക്രിപ്ഷനില്ലാതെ നിയന്ത്രിത മരുന്നുകൾ നൽകി; മാനിറ്റോബയിൽ ഫാർമസിസ്റ്റിന്റെ വൻ തട്ടിപ്പ് പുറത്ത്

by Canada Varthakal
August 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.