Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

നിങ്ങളറിയാതെ കരളിനെ കാർന്നു തിന്നും: Hepatitis B പരിശോധന വ്യാപകമാക്കാൻ ആൽബർട്ട

Canada Varthakal by Canada Varthakal
August 19, 2026
in Alberta
Reading Time: 1 min read
Alberta to expand Hepatitis B testing

Alberta to expand Hepatitis B testing

കാൽഗറി: ലക്ഷണമൊന്നും കാണിക്കാതെ പതിയെ കരളിനെ തകരാറിലാക്കുന്ന ‘ഹെപ്പറ്റൈറ്റിസ് ബി’ (Hepatitis B) എന്ന മാരക വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിർദേശം. കൂടുതൽ ആളുകൾ പരിശോധനയ്ക്ക് തയ്യാറാകണമെന്നും ആൽബർട്ടയിലുള്ള ഡോക്ടർമാരും കരൾ രോഗ വിദഗ്ദ്ധരും അഭ്യർത്ഥിച്ചു. കാനഡയിൽ ആയിരക്കണക്കിന് ആളുകൾക്ക് രോഗബാധയുണ്ടെങ്കിലും ഇത് അറിയാതെ ജീവിക്കുകയാണെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ.

WhatsApp Image 2026 08 03 at 2.31.52 AM 1

പ്ലാസ്മ ദാനത്തിനിടെ തിരിച്ചറിഞ്ഞ രോഗം: ഒരു അനുഭവ കഥ

രണ്ടു വർഷം മുമ്പ് മറ്റൊരാളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാൽഗറിയിലെ പ്ലാസ്മ ദാന കേന്ദ്രത്തിലെത്തിയ 45-കാരനായ ജെഫ് ലംസ്ഡണിന്റെ ജീവിതം ഒറ്റ ഫോൺ കോളിലൂടെയാണ് മാറിമറിഞ്ഞത്. രക്തപരിശോധനയിലെ സംശയത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തനിക്ക് ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തനിക്ക് കരച്ചിലും ദേഷ്യവും വിഷമവും നിരാശയും ഒക്കെ ഒരുമിച്ചാണ് വന്നതെന്നും ഇനി എത്രനാൾ ആയുസ്സുണ്ട് എന്ന് മാസങ്ങളോളം ഭയത്തോടെ ചിന്തിച്ചിരുന്നുവെന്നും ജെഫ് വെളിപ്പെടുത്തുന്നു. 1981-ൽ കാനഡയിലെ സസ്കാച്വാനിൽ ജനിച്ച ജെഫിന് കുട്ടിക്കാലത്ത് ഈ രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിരുന്നില്ല. നിലവിൽ വൈറസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള മരുന്നുകൾ കഴിച്ചുവരുന്ന അദ്ദേഹം, കൃത്യമായ ഇടവേളകളിൽ ‌ പരിശോധനകൾ നടത്തുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

എന്താണ് ഹെപ്പറ്റൈറ്റിസ് ബി?

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. ചിലരിൽ ഇത് തനിയെ മാറുമെങ്കിലും മറ്റ് ചിലരിൽ ഇത് ദീർഘകാല രോഗമായി മാറും. യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെ വർഷങ്ങളോളം ശരീരത്തിൽ തുടരാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന അപകടം. ലോകമെമ്പാടുമുള്ള ലിവർ സിറോസിസ്, ലിവർ കാൻസർ കേസുകളിൽ 56 ശതമാനത്തിനും കാരണം ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) വൈറസാണ്. പലപ്പോഴും കരൾ പൂർണ്ണമായും തകരാറിലായ ശേഷമായിരിക്കും രോഗവിവരം പുറത്തറിയുന്നത്.

സർവേയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ജി.എസ്.കെ കാനഡ (GSK Canada) നടത്തിയ പുതിയ ദേശീയ സർവേയിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. പത്തിൽ ഒമ്പത് കനേഡിയൻമാർക്കും ക്രോണിക് ഹെപ്പറ്റൈറ്റിസ് ബിയെക്കുറിച്ച് കൃത്യമായ അറിവില്ല. ആകെ 14 ശതമാനം ആളുകൾ മാത്രമാണ് ജീവിതത്തിൽ എപ്പോഴെങ്കിലും ഹെപ്പറ്റൈറ്റിസ് ബി പരിശോധന നടത്തിയിട്ടുള്ളത്. പകുതിയിലധികം ആളുകളും ഹെപ്പറ്റൈറ്റിസ് ബിക്ക് ചികിത്സയില്ലെന്ന് തെറ്റായി വിശ്വസിക്കുന്നു. കൂടാതെ വാക്സിനേഷനിലൂടെ ഈ രോഗത്തെ തടയാനാകുമെന്ന കാര്യം മുക്കാൽ ഭാഗം ആളുകൾക്കും അറിയില്ല. നിലവിൽ കാനഡയിലൊട്ടാകെ 2,62,000-ലധികം ആളുകൾക്കും ആൽബർട്ടയിൽ മാത്രം 34,000-ഓളം ആളുകൾക്കും രോഗബാധയുണ്ടെന്നാണ് കണക്കാക്കുന്നത്.

ആൽബർട്ടയിലെ പ്രതിരോധ പ്രവർത്തനങ്ങൾ

ആൽബർട്ടയിൽ നിലവിൽ ഉയർന്ന രോഗസാധ്യതയുള്ളവർക്കും ഗർഭിണികൾക്കും മാത്രമാണ് ഹെപ്പറ്റൈറ്റിസ് ബി പരിശോധന നിർബന്ധമാക്കിയിട്ടുള്ളത്. 2018 മുതൽ ആൽബർട്ടയിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും രണ്ട് മാസം പ്രായമുള്ളപ്പോൾ മുതൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ (Hepatitis B Vaccine) നൽകിവരുന്നുണ്ട്. ഇത് ജീവിതകാലം മുഴുവൻ രോഗ പ്രതിരോധം നൽകുന്നു.

2024-ൽ ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്ത പുതിയ ക്രോണിക് കേസുകളിൽ 95 ശതമാനത്തിലധികവും കാനഡയ്ക്ക് പുറത്തുനിന്ന് രോഗബാധ ഏറ്റവരാണ്. പ്രതിരോധ കുത്തിവെപ്പ് സാർവത്രികമാകുന്നതിന് മുൻപ് ജനിച്ച ആളുകളും രോഗവ്യാപനം കൂടുതലുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരും രോഗബാധിതരാകാൻ സാധ്യത കൂടുതലാണ്.

എല്ലാവർക്കും പരിശോധന വേണമെന്ന് വിദഗ്ദ്ധർ

നിലവിലെ രോഗസാധ്യത മാത്രം അധിഷ്ഠിതമായ പരിശോധനാരീതി മാറ്റി, മുതിർന്ന എല്ലാവർക്കും ഹെപ്പറ്റൈറ്റിസ് ബി പരിശോധന ലഭ്യമാക്കണമെന്ന് കനേഡിയൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ദി ലിവർ (CASL) ശുപാർശ ചെയ്യുന്നു. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞാൽ വൈറസിനെ പ്രതിരോധിക്കാനും കരൾ നശിക്കുന്നത് തടയാനും സാധിക്കുന്ന മികച്ച ആന്റിവൈറൽ മരുന്നുകൾ ഇന്ന് ലഭ്യമാണെന്നും ഇതിലൂടെ രോഗികൾക്ക് ദീർഘായുസ്സോടെ സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്നും യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ഹെപ്പറ്റോളജിസ്റ്റ് ഡോ. കർല കോഫിൻ വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A sign marks the entrance to Kananaskis Country
Alberta

plane crash ആൽബർട്ടയിൽ വിമാന തകർന്ന് വീണ് രണ്ട് മരണം

by Canada Varthakal
September 6, 2026
Alberta Referendum
Canada

Alberta Referendum ആൽബർട്ട സ്വതന്ത്ര രാജ്യമാകുമോ? വിഭജനം വിശദീകരിക്കുന്ന ട്രാന്സിഷൻ പേപ്പർ പുറത്തിറക്കി

by Canada Varthakal
September 5, 2026
International students protesting
Alberta

ആൽബർട്ടയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ നാടുകടത്തരുത്: സർക്കാരിന് തുറന്ന കത്തയച്ച് 300 സംഘടനകൾ

by Canada Varthakal
September 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.