ടൊറന്റോ;ടൊറന്റോയിലെ തിരക്കേറിയ യോംഗ്-ബ്ലോർ കവലയിൽ വഴിയാത്രക്കാരനെ പിന്നിൽനിന്നെത്തി കുത്തിയ സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്തുവിട്ട് ടൊറന്റോ പൊലീസ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ പിന്നിൽനിന്നെത്തിയ ഒരാൾ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആദ്യം ലഭിച്ച വിവരങ്ങളിൽ താടിയുള്ളയാളാണ് പ്രതിയെന്നും പിന്നിലേക്ക് ധരിച്ച ബേസ്ബോൾ ക്യാപ് ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പുറത്തുവിട്ട ചിത്രത്തിൽ മുഖത്തും കഴുത്തിലും നിരവധി ടാറ്റൂകളുള്ള ഒരാളെയാണ് കാണുന്നത്. നെറ്റിയിൽ വലിയ ക്രോസ് ടാറ്റൂവും വ്യക്തമാണ്.
READ MORE; U.S. tariffs; യുഎസ് താരിഫ്: കരാർ സാധ്യമാകുമോ? ആശങ്കയിൽ കാനഡ
36കാരനായ ആന്റണി ക്രിസ്റ്റഫർ ഡേവിഡ് മക്ലോഫ്ലിനെയാണ് പൊലീസ് പ്രതിയായി തിരിച്ചറിഞ്ഞത്. ശരീരത്തിന് പരിക്കേൽപ്പിക്കുന്ന തരത്തിലുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. “We The North” എന്ന് എഴുതിയ ക്യാപ് ധരിച്ച നിലയിലാണ് ഇയാളെ അവസാനമായി കണ്ടതെന്നും പൊലീസ് അറിയിച്ചു.
ടൊറന്റോയിൽ കുറ്റകൃത്യങ്ങളും നഗരത്തിലെ ജീവിത നിലവാരവും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായി തുടരുന്നതിനിടെയാണ് സംഭവം. ഒക്ടോബർ 26നാണ് ടൊറന്റോ മുനിസിപ്പൽ തിരഞ്ഞെടുപ്പ്. ഇതിന് ഒരു ദിവസം മുമ്പ്, ഇ-ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുന്നതിനിടെ സമീപത്തെ ബ്ലോർ-ഷെർബോൺ മേഖലയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും വെടിയേറ്റിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





