Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

Canada-India Ties: ചരിത്രപരമായ സാമ്പത്തിക ഉച്ചകോടി: ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ ഈ മാസം കാനഡയിലെത്തും

Canada Varthakal by Canada Varthakal
August 14, 2026
in India
Reading Time: 1 min read
nirmala sitaraman to visit canada

nirmala sitaraman to visit canada

ന്യൂ ഡൽഹി; ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മയ്ക്ക് പുതിയ ഊർജം പകരാൻ ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ ഈ മാസം കാനഡ സന്ദർശിക്കുന്നു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തുന്ന മന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ‘ഇക്കണോമിക് ആൻഡ് ഫൈനാൻഷ്യൽ ഡയലോഗി’ൽ പങ്കാളിയാകും.

WhatsApp Image 2026 08 03 at 2.31.52 AM 1

നിർമല സീതാരാമൻ ഓഗസ്റ്റ് 26-ന് കാനഡയുടെ സാമ്പത്തിക തലസ്ഥാനമായ ടൊറന്റോയിൽ എത്തും. അവിടെ ‘കാനഡ-ഇന്ത്യ ബിസിനസ് കൗൺസിൽ’ (C-IBC), ‘കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി’ (CII) എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കോർപ്പറേറ്റ് പ്രമുഖരുടെ യോഗത്തിൽ അവർ പങ്കെടുക്കും. ഈ സന്ദർശനവേളയിൽ ഇൻഡോ-കനേഡിയൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികളുമായും പ്രവാസി സംഘടനകളുമായും മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 27-ന് കനേഡിയൻ ധനകാര്യ, ദേശീയ റവന്യൂ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ചാമ്പെയ്നുമായി നിർമല സീതാരാമൻ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള മേഖല തിരിച്ചുള്ള ചർച്ചകൾക്കും അന്ന് ഔദ്യോഗികമായി തുടക്കമാകും.

ADVERTISEMENT

ക്രോസ്-ബോർഡർ പേയ്മെന്റുകൾ, റെമിറ്റൻസ് ലളിതമാക്കൽ, ഫിൻടെക്, ക്യാപിറ്റൽ മാർക്കറ്റ്, ഡിജിറ്റൽ പേയ്മെന്റ് നവീകരണം, സുസ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവയാകും ഈ ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. കാനഡ ക്ലബ് ടൊറന്റോ സംഘടിപ്പിക്കുന്ന “കാനഡ ആൻഡ് ഇന്ത്യ: അഡ്വാൻസിങ് ഷെയേർഡ് ഇക്കണോമിക് ഇന്ററെസ്റ്റ്സ്” എന്ന പാനൽ ചർച്ചയിലും ഇരു ധനമന്ത്രിമാരും സംസാരിക്കും.

READ MORE ; കാനഡ ഇമി​ഗ്രേഷൻ; എക്സ്പ്രസ് എൻട്രി പൂളിൽ 5 പുതിയ ട്രെൻഡുകൾ ഇതാ, CRS സ്കോറിലും മാറ്റങ്ങൾക്ക് സാധ്യത

2025 മാർച്ചിൽ പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വീണ്ടും ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടക്കുന്നത്. ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമൻ നടത്തുന്ന ആദ്യ കാനഡ സന്ദർശനമാണിത്. നിലവിൽ കനേഡിയൻ പെൻഷൻ ഫണ്ടുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇന്ത്യയിൽ 100 ശതകോടി കനേഡിയൻ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലേക്കും, ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കുന്നതിലേക്കും നയിക്കുന്ന നയതന്ത്ര അടിത്തറയാണ് ഈ ഉച്ചകോടിയിലൂടെ ഉണ്ടാകാൻ പോകുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada newsINDIAMark Carney
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

represented image
India

Donkey Route; മെക്സിക്കോയിൽ പഞ്ചാബി യുവാവിന് ക്രൂരമർദ്ദനം; ഡോങ്കി റൂട്ടിന്റെ അപകടം വീണ്ടും ചർച്ചയിൽ

by Canada Varthakal
August 15, 2026
India celebrates Independence Day 2026
India

സ്വാതന്ത്ര്യദിനാഘോഷത്തിൽ ഭാരതം: ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക പാറി; ചരിത്ര മുഹൂർത്തമായി വന്ദേമാതരം ആലാപനം

by Canada Varthakal
August 14, 2026
Meena Geltink and Minal Tijssen
India

ആ സാദൃശ്യം വെറുതെയായിരുന്നില്ല! 30 വർഷത്തെ സൗഹൃദത്തിന് ശേഷം രണ്ട് കൂട്ടുകാരികളുടെ സത്യം വെളിപ്പെടുത്തി ഡിഎൻഎ റിപ്പോർട്ട്

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.