ആൽബർട്ടയിൽ 2025-ൽ കാട്ടുതീ കുറവാകുമെന്ന് സൂചനകൾ കാണിക്കുന്നു. ഏപ്രിൽ 10 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 9 കാട്ടുതീകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കഴിഞ്ഞ വർഷം ഇതേ സമയം 50 കാട്ടുതീകൾ റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ഞുമൂടിയ വസന്തകാലം, പുതിയ സാങ്കേതികവിദ്യ, കൂടാതെ കഴിഞ്ഞ സീസണിലെ തീ നേരത്തെ നിയന്ത്രിക്കാനായത് എന്നിവയാണ് കാട്ടുതീ പ്രവർത്തനം കുറയ്ക്കാൻ സഹായിച്ചത്.
തെക്കൻ-മധ്യ ആൽബർട്ടയിലെ മഞ്ഞു കുറഞ്ഞ പ്രദേശങ്ങൾ ഇപ്പോൾ വലിയ കാട്ടുതീ ഭീഷണി നേരിടുന്നു. ആൽബർട്ട സർക്കാർ കാലാവസ്ഥ നിരീക്ഷണത്തിനും അഗ്നിശമന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി മൂന്നു വർഷത്തേക്ക് 900,000 ഡോളർ നിക്ഷേപിക്കുന്നുണ്ട്. രാത്രികാല ഹെലികോപ്റ്ററുകളും പോർട്ടബിൾ കാലാവസ്ഥാ സ്റ്റേഷനുകളും അടക്കമുള്ള പുതിയ ഉപകരണങ്ങൾ,സാഹചര്യങ്ങൾ നിരീക്ഷിക്കാനും കാട്ടുതീ കൂടുതൽ ഫലപ്രദമായി നേരിടാനും സഹായിക്കും.
ഈ വർഷം കാട്ടുതീ കുറവായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ പ്രവചിക്കാനാവാത്ത കാലാവസ്ഥയും കാറ്റും കാരണം അപകടസാധ്യത നിലനിൽക്കുന്നു,” എന്നും “മുൻ വർഷത്തേക്കാൾ മെച്ചപ്പെട്ട സ്ഥിതിയാണെങ്കിലും, വസന്തകാലവും വേനൽക്കാലവും പുരോഗമിക്കുന്നതനുസരിച്ച് ഞങ്ങൾ ജാഗ്രത തുടരുകയും തയ്യാറെടുപ്പുകൾ നിലനിർത്തുകയും ചെയ്യും.” എന്ന് ആൽബർട്ടയിലെ കാട്ടുതീ നിയന്ത്രണ വിഭാഗത്തിന്റെ മേധാവി പറഞ്ഞു.



