നയാഗ്ര-ഓൺ-ദി-ലേക്കിൽ പ്രളയത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി നഗരസഭ പ്രത്യേക മാലിന്യശേഖരണ സൗകര്യങ്ങൾ ഏർപ്പെടുത്തി. ദുരിതബാധിതരായ പ്രദേശവാസികൾക്ക് വീട്ടുസാധനങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി പ്രത്യേക കാർബ്സൈഡ് കളക്ഷൻ സേവനത്തിന് രജിസ്റ്റർ ചെയ്യാം. നഗരസഭ വഴിയോ ഓൺലൈൻ ആയോ ഓഗസ്റ്റ് 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
കുറഞ്ഞ അളവിലുള്ള പ്രളയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആഴ്ച (ഓഗസ്റ്റ് 10 മുതൽ 14 വരെ) സാധാരണ മാലിന്യ ശേഖരണ ദിവസങ്ങളിൽ അഞ്ച് ബാഗുകൾ വരെ വീടുകൾക്ക് മുന്നിൽ വെക്കാവുന്നതാണ്. കൂടാതെ പ്രളയത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളും നിർമ്മാണ സാമഗ്രികളും ഓഗസ്റ്റ് 12 മുതൽ 14 വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫോർ മൈൽ ക്രീക്ക് റോഡിലുള്ള നഗരസഭയുടെ ഓപ്പറേഷൻസ് യാർഡിൽ നേരിട്ട് എത്തിച്ചു നൽകാനും സൗകര്യമുണ്ട്.
അടുത്ത ആഴ്ച മുതൽ സാധാരണ രീതിയിലുള്ള മാലിന്യ ശേഖരണം പുനഃസ്ഥാപിക്കും. സാധാരണ അനുവദിക്കാറുള്ള രണ്ട് ബാഗുകൾക്ക് പുറമെ പ്രളയവുമായി ബന്ധപ്പെട്ട മൂന്ന് ബാഗുകൾ കൂടി അടുത്ത ആഴ്ചയും നൽകാനാകും. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ ആനുകൂല്യങ്ങൾ പ്രളയക്കെടുതിയിൽ ഉണ്ടായ മാലിന്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ വ്യക്തമാക്കി.
Flood cleanup intensifies in Niagara-on-the-Lake; new notice for local residents
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








