ഗമേതി: നോർത്ത് വെസ്റ്റ് ടെറിട്ടറിയിലുള്ള വടക്കൻ തടാകത്തിൽ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായതെന്ന് കാനഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) സ്ഥിരീകരിച്ചു. നോർത്ത് വെസ്റ്റ് ടെറിട്ടറിയുടെ തലസ്ഥാനമായ യെല്ലോനൈഫിൽ നിന്ന് 375 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ഗമേതി എന്ന ഫസ്റ്റ് നേഷൻ ഗ്രാമത്തിന് സമീപമാണ് സംഭവം.
അപകടവിവരം അറിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിൽ, ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരെയും കണ്ടെത്താനായത്. പ്രദേശവാസികളുടെയും പ്രാദേശിക അധികൃതരുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട മൂവരെയും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി പ്രഥമശുശ്രൂഷ നൽകി.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേസ് ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡയ്ക്ക് (TSB) കൈമാറിയതായി പോലീസ് അറിയിച്ചു.
Three people injured after helicopter crashed into N.W.T. lake
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









