ഒട്ടാവ: മിഡിൽ ഈസ്റ്റിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബായ്, തെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് എയർ കാനഡ വീണ്ടും നീട്ടിവെച്ചു. മുൻപ് പ്രഖ്യാപിച്ച ശീതകാല ഷെഡ്യൂളിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും, പുതിയ വിവരങ്ങൾ അനുസരിച്ച് 2027 ജനുവരി പകുതിയോടെ മാത്രമേ വിമാന സർവീസുകൾ വീണ്ടും ആരംഭിക്കൂ.

കഴിഞ്ഞ ഫെബ്രുവരി 28-ന് മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ ആരംഭിച്ചതിന് പിന്നാലെയാണ് എയർ കാനഡ രണ്ടിടങ്ങളിലേക്കുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. തുടർന്ന് കഴിഞ്ഞ മാർച്ചിൽ യു.എസ് – ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതോടെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് കൂടുതൽ അനിശ്ചിതത്വത്തിലാവുകയായിരുന്നു.
യാത്ര തടസ്സപ്പെട്ട ഉപഭോക്താക്കൾക്കായി എയർ കാനഡ ഫ്ലെക്സിബിൾ ബുക്കിംഗ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് അധിക ഫീസുകളില്ലാതെ യാത്രാ തീയതി മാറ്റാനോ, ലക്ഷ്യസ്ഥാനം മാറ്റാനോ, അല്ലെങ്കിൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി ക്രെഡിറ്റ് പോയിന്റുകളായി ഉപയോഗിക്കാനോ യാത്രക്കാർക്ക് സാധിക്കും. എന്നാൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് എയർ കാനഡയുടെ ഔദ്യോഗിക വിവരങ്ങളും ബുക്കിംഗ് വ്യവസ്ഥകളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, എമിറേറ്റ്സ്, ഫ്ലൈദുബായ് തുടങ്ങിയ പ്രാദേശിക വിമാനക്കമ്പനികൾ ദുബായിൽ നിന്ന് സർവീസ് തുടരുന്നുണ്ടെങ്കിലും ബ്രിട്ടീഷ് എയർവേസ്, കത്തേ പസഫിക്, കെ.എൽ.എം, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും മേഖലയിലേക്കുള്ള സർവീസുകളിൽ പുനഃപരിശോധന നടത്തിവരികയാണ്. മിഡിൽ ഈസ്റ്റിലേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുള്ള യാത്രക്കാർ എയർപോർട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് വിമാന സർവീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതർ വ്യക്തമാക്കി.
Air Canada Dubai and Tel Aviv flights delayed again amid uncertainty’
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




