Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്

Canada Varthakal by Canada Varthakal
August 8, 2026
in Canada
Reading Time: 1 min read
ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്

ടൊറന്റോ: ഫെഡറൽ സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണമെന്നും അല്ലെങ്കിൽ കാലാവധി കുറഞ്ഞത് 2027 ജനുവരി 1 വരെയെങ്കിലും നീട്ടണമെന്നും ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്താണ് പ്രീമിയർ പുറത്തുവിട്ടത്. നിലവിലെ ഇളവിന്റെ കാലാവധി ഒരു മാസത്തിനുള്ളിൽ അവസാനിക്കാനിരിക്കെയാണ് ഒന്റാറിയോ പ്രീമിയറുടെ ഇടപെടൽ.

ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ഫ്യുവൽ എക്സൈസ് നികുതി ഈടാക്കുന്നത് ലേബർ ഡേ വരെ താൽക്കാലികമായി ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. ഈ ഇളവ് പ്രകാരം പെട്രോൾ ലിറ്ററിന് 10 സെന്റും ഡീസൽ ലിറ്ററിന് 4 സെന്റും നിരക്കിൽ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുന്നുണ്ട്. എന്നാൽ ഇന്ധനവില ഉയർന്നുനിൽക്കുന്ന ഈ സമയത്ത് നികുതി തിരികെ കൊണ്ടുവരുന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് ഫോർഡ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

നേരത്തെ ഒന്റാറിയോയിൽ പ്രൊവിൻഷ്യൽ ഇന്ധന നികുതിയിൽ 5.7 സെന്റ് ഇളവ് പ്രഖ്യാപിച്ച പ്രവിശ്യാ സർക്കാർ, കഴിഞ്ഞ വർഷം ഇത് സ്ഥിരപ്പെടുത്തിയിരുന്നു. നിലവിൽ പ്രവിശ്യയിലെ ഇന്ധന നികുതി ലിറ്ററിന് ഒമ്പത് സെന്റായി നിലനിർത്താൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഒന്റാറിയോ മാതൃക പിന്തുടർന്ന് ഫെഡറൽ തലത്തിലും നികുതി ഒഴിവാക്കണമെന്നാണ് ഡഗ് ഫോർഡിന്റെ നിലപാട്.

അതേസമയം, പ്രശ്നത്തിൽ ഫെഡറൽ സർക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഫെഡറൽ ഫ്യുവൽ എക്സൈസ് നികുതിക്ക് പുറമേ ഇന്ധനത്തിന്മേലുള്ള ജി.എസ്.ടിയും താൽക്കാലികമായി റദ്ദാക്കണമെന്ന് ഫെഡറൽ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പോളിയെവ് ആവശ്യപ്പെട്ടു. ക്ലീൻ ഫ്യുവൽ സ്റ്റാൻഡേർഡും വ്യവസായ മേഖലയ്ക്കുള്ള കാർബൺ ടാക്സും പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ontario Premier Doug Ford urges PM to make fuel tax exemption permanent

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mark Carney
Canada

“കാനഡക്കാരെ സംരക്ഷിക്കും”; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മാർക്ക് കാർണി

by Canada Varthakal
August 7, 2026
Bishnoi gang
Canada

കാനഡയിൽ ഭീതി പടർത്തി ബിഷ്‌ണോയി ഗ്യാങ്; പ്രധാന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് CBSA

by Canada Varthakal
August 7, 2026
New report reveals 75,000 new jobs
Canada

പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കാനഡ; ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ, പുതിയ റിപ്പോർട്ട് പുറത്ത്

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.