Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറിക്ക് സമീപം വെളുത്ത വർഗ സംഘടനയുടെ രഹസ്യ ക്യാമ്പ്; ആശങ്കയിൽ പ്രദേശവാസികൾ

Canada Varthakal by Canada Varthakal
August 6, 2026
in Alberta, Canada
Reading Time: 1 min read
കാൽഗറിക്ക് സമീപം വെളുത്ത വർഗ സംഘടനയുടെ രഹസ്യ ക്യാമ്പ്; ആശങ്കയിൽ പ്രദേശവാസികൾ

കാൽഗറി (ആൽബർട്ട): കാനഡയിൽ വെളുത്ത വർഗക്കാർക്കാണ് മേൽക്കോയ്മ വേണ്ടതെന്ന് വാദിക്കുന്ന സംഘടനയായ Second Sons Canada ആൽബർട്ടയിലെ കാൽഗറിക്ക് സമീപമുള്ള ഒരു കമ്മ്യൂണിറ്റി ഹാളിൽ രഹസ്യമായി ദേശീയ സമ്മേളനവും സൈനിക ശൈലിയിലുള്ള പരിശീലനവും നടത്തിയതായി കണ്ടെത്തി. ജൂലൈ ആദ്യം നടന്ന പരിപാടിയുടെ വിവരങ്ങൾ സംഘടന തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും പരിശോധിച്ചാണ് CBC അന്വേഷണസംഘം പുറത്തുകൊണ്ടുവന്നത്. സംഭവം പുറത്തറിഞ്ഞതോടെ മില്ലാർവിൽ മേഖലയിലെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

c80efbea 3eb7 40be abb7 41e902d8b33b

കാൽഗറിയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി മില്ലാർവിൽ (Millarville) സമീപമുള്ള Square Butte Hall എന്ന സന്നദ്ധപ്രവർത്തകർ നടത്തുന്ന കമ്മ്യൂണിറ്റി ഹാളിലായിരുന്നു സംഘടനയുടെ രണ്ടാം വാർഷിക ദേശീയ സമ്മേളനം. പ്രാദേശിക നൃത്തപരിപാടികൾ, കുടുംബസംഗമങ്ങൾ, പാചകപരിശീലനങ്ങൾ, അഗ്നിരക്ഷാ ബോധവത്കരണ ക്ലാസുകൾ എന്നിവയ്ക്കായി സാധാരണ ഉപയോഗിക്കുന്ന ഹാളാണിത്. എന്നാൽ ഹാൾ ബുക്ക് ചെയ്തവർ തങ്ങളുടെ യഥാർഥ സംഘടനയെക്കുറിച്ച് ഒരു വിവരവും നൽകിയിരുന്നില്ലെന്ന് ഹാളിന്റെ ബോർഡ് പ്രസിഡന്റായ ഷാന ഡൺ വ്യക്തമാക്കി.

ADVERTISEMENT

2024-ൽ രൂപംകൊണ്ട Second Sons Canada-യ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളുണ്ട്. സ്ഥാപകനായ ജെറമി മക്കെൻസി ഇതിനെ “പുരുഷ ദേശീയവാദികളുടെ ക്ലബ്” എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, ലോകമെമ്പാടുമുള്ള വെളുത്ത വർഗ മേൽക്കോയ്മ പ്രചരിപ്പിക്കുന്ന സംഘടനകളുടെ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. “ആക്റ്റീവ് ക്ലബ്” മാതൃകയിലുള്ള സംഘടനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിയോ-നാസി ആശയങ്ങളുമായി ബന്ധമുള്ളവരെ സംഘടനയിലേക്ക് സ്വാഗതം ചെയ്തതും, വെളുത്തവർഗക്കാരല്ലാത്തവരെ തോക്കിൻമുനയിൽ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടതും, കാനഡയിലെ രാഷ്ട്രീയ നേതാക്കളെ രാജ്യദ്രോഹികളായി വിശേഷിപ്പിച്ച് വധിക്കണമെന്ന് പരസ്യമായി പറഞ്ഞതുമാണ് സംഘടനയ്‌ക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങൾ.

സംഘടന പുറത്തുവിട്ട ദൃശ്യങ്ങളിൽ 60-ലധികം അംഗങ്ങൾ സൈനിക ശൈലിയിലുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതും, നിലത്ത് ഇഴഞ്ഞ് നീങ്ങുന്നതും, മാർച്ച് ചെയ്യുന്നതും കാണാം. അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച മുൻ സൈനികനായ ജെറമി മക്കെൻസി അംഗങ്ങളെ നയിച്ച് “ഞങ്ങളുടെ ജനത, ഞങ്ങളുടെ നാട്, ഞങ്ങളുടെ ഭാവി” എന്ന മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. “Old Stock Enforcer” എന്ന് എഴുതിയ ടി-ഷർട്ടുകളും അംഗങ്ങൾ ധരിച്ചിരുന്നു.

Canadian Anti-Hate Network-ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാൻ ബാൽഗോർഡിന്റെ അഭിപ്രായത്തിൽ “Old Stock” എന്നത് വെളുത്ത യൂറോപ്യൻ വംശജരെയാണ് സൂചിപ്പിക്കുന്നത്. “Enforcer” എന്ന പ്രയോഗം അവരുടെ വർഗീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായാൽ രാഷ്ട്രീയവും അക്രമപരവുമായ മാർഗങ്ങൾ സ്വീകരിക്കുമെന്ന ആശയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. യോഗം നടന്ന സ്ഥലം സംഘടന വെളിപ്പെടുത്തിയിരുന്നില്ല. “ആൽബർട്ടയുടെ ഫൂത്ത്‌ഹിൽസ് മേഖല” എന്ന സൂചന മാത്രമാണ് നൽകിയിരുന്നത്.

പിന്നീട് ടെലഗ്രാമിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ ഒകോടോക്സ് (Okotoks) സമീപത്തെ ഹൈവേ പാലത്തിൽ “Tribe and Train” എന്ന ബാനർ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് CBC നടത്തിയ ദൃശ്യപരിശോധനയിലാണ് Square Butte Hall തന്നെയാണ് സമ്മേളന വേദിയെന്ന് സ്ഥിരീകരിച്ചത്. ഹാളിന്റെ സ്വീകരണ കവാടവും ഉൾവശത്തെ രൂപകൽപ്പനയും വീഡിയോയുമായി പൊരുത്തപ്പെടുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി RCMP ഹാൾ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം സംബന്ധിച്ച് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് പ്രതികരിച്ച RCMP, ആശയധാരകളെയല്ല കുറ്റകൃത്യങ്ങളെയാണ് അന്വേഷിക്കുന്നതെന്നും, രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങളും സംഭവങ്ങളും നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.

സംഭവം പുറത്തുവന്നതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്. ഇത്തരം ഒരു സംഘടന നമ്മുടെ ചെറിയ സമൂഹത്തിൽ പ്രവർത്തിച്ചെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്, എന്ന് പ്രദേശവാസിയായ ലൂ കുയാക്ക് പറഞ്ഞു. Second Sons Canada തങ്ങളുടെ യഥാർഥ ലക്ഷ്യങ്ങൾ മറച്ചുവെച്ച് കമ്മ്യൂണിറ്റി ഹാളുകളും മറ്റ് പൊതുസ്ഥലങ്ങളും വാടകയ്ക്ക് എടുക്കുന്നത് പതിവ് രീതിയാണെന്നും CBC റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഒന്റാറിയോയിലെ കാലിഡോണിയയിലെ ഒരു Lions Club ഹാളിലും സമാനരീതിയിൽ സംഘടന യോഗം നടത്തിയിരുന്നു. സംഘടനയുടെ യഥാർഥ സ്വഭാവം അറിയാമായിരുന്നെങ്കിൽ ഹാൾ അനുവദിക്കില്ലായിരുന്നുവെന്ന് അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

Secret camp of a white supremacist group near Calgary; locals concerned.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: camp of a white supremacist
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ മലയാളി വിദ്യാർഥി അഭിഷേക് വിജയൻ നായർ നിര്യാതനായി
Canada

കാനഡയിൽ മലയാളി വിദ്യാർഥി അഭിഷേക് വിജയൻ നായർ നിര്യാതനായി

by Canada Varthakal
August 6, 2026
'Digital eye' monitors employees
Canada

ജീവനക്കാരെ വീക്ഷിച്ച് ‘ഡിജിറ്റൽ കണ്ണ്’; കാനഡയിലെ ജോലിസ്ഥലങ്ങളിൽ സമ്മർദം വർധിക്കുന്നതായി പരാതി

by Canada Varthakal
August 6, 2026
വെസ്റ്റ് ജെറ്റ് ക്യാബിൻ ക്രൂ കരാർ: ശമ്പള വർധനവും പുതിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് യൂണിയൻ
Canada

വെസ്റ്റ് ജെറ്റ് ക്യാബിൻ ക്രൂ കരാർ: ശമ്പള വർധനവും പുതിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് യൂണിയൻ

by Canada Varthakal
August 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.