ഒന്റാറിയോ; മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള ഹൈവേ 401-ൽ 153 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച വാഹനം ഉദ്യേഗസ്ഥർ തടഞ്ഞപ്പോൾ കണ്ടത് ഞെട്ടിക്കുന്ന സംഭവം. പരിശോധനയ്ക്കിടെ, പിൻസീറ്റിലുണ്ടായിരുന്ന കുട്ടിയെ അംഗീകൃത ബൂസ്റ്റർ സീറ്റിൽ ഇരുത്തുന്നതിനുപകരം ഒരു തലയണയിൽ ഇരുത്തിയാണ് യാത്ര ചെയ്യിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) സംഭവത്തിനെതിരെ കേസെടുത്തു.
അമിതവേഗത്തിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ഡ്രൈവർക്കെതിരെ സ്റ്റണ്ട് ഡ്രൈവിംഗ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാഹനം 14 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവറുടെ ലൈസൻസ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേസിൽ പിന്നീട് Cornwall കോടതിയിൽ ഹാജരാക്കി.
അമിതവേഗവും അംഗീകൃതമല്ലാത്ത കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങളുടെ ഉപയോഗവും അപകടമുണ്ടായാൽ ഗുരുതര പരിക്കുകൾക്കും ജീവഹാനിക്കും സാധ്യത വർധിപ്പിക്കുമെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് മുന്നറിയിപ്പ് നൽകി. യാത്ര ചെയ്യുന്ന ഓരോരുത്തർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കേണ്ടത് ഡ്രൈവർമാരുടെ ഉത്തരവാദിത്തമാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.
Serious lapse in child safety; pillow used instead of booster seat, case registered against driver.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





