കാൽഗറി: ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി. ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ജീവനക്കാരനും മലപ്പുറം പെരിന്തൽമണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിന്റോ ജോസാണ് തിങ്കളാഴ്ച്ച (ഓഗസ്റ്റ് 3) അപ്രതീക്ഷിതമായി മരണപ്പെട്ടത്. 2012-ലാണ് ജിന്റോ കാനഡയിലെത്തിയത്. തുടർന്ന് കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസസിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മക ഇടപെടൽ കൊണ്ടും ശ്രദ്ധേയനായിരുന്നു ജിന്റോ. വിവിധ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും കമ്മ്യൂണിറ്റിയിൽ ശ്രദ്ധേയമായിരുന്നു. ഭാര്യയും, എട്ടും രണ്ടും വയസ്സുള്ള രണ്ട് മക്കളുമുള്ള കുടുംബമാണ് ജിന്റോയ്ക്ക്.
ജിന്റോയുടെ വേർപാടിൽ ദുഃഖത്തിലായ കുടുംബത്തെ സഹായിക്കാൻ തങ്ങളാൽ കഴിയുന്ന സാമ്പത്തിക പിന്തുണ നൽകണമെന്നും വാർത്തകൾ ഷെയർ ചെയ്യണമെന്നും സുഹൃത്തുക്കളും കമ്മ്യൂണിറ്റി ഭാരവാഹികളും അഭ്യർത്ഥിച്ചു.
GoFundMe: https://gofund.me/4a3cb8f20
Malayali youth passes away
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




