ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ആൻഡ് ഹാമിൽട്ടൺ (GTHA) മേഖലയിൽ കനത്ത മഴയും ശക്തമായ ഇടിമിന്നലും മൂലം ജാഗ്രതാ നിർദേശം നൽകി എൻവയോൺമെന്റ് കാനഡ. ചില പ്രദേശങ്ങളിൽ 50 മില്ലീമീറ്ററിലധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം, നയാഗ്ര മേഖലയിൽ നേരത്തെ പുറപ്പെടുവിച്ചിരുന്ന ടൊർണാഡോ മുന്നറിയിപ്പ് കാലാവസ്ഥാ ഏജൻസി പിൻവലിച്ചു.
നഗരപ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളക്കെട്ടുകൾക്കും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. റോഡുകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും, യാത്രാസമയത്ത് കൂടുതൽ ശ്രദ്ധ ചെലുത്താനും അധികൃതർ അഭ്യർത്ഥിച്ചു.
അതിശക്തമായ മഴയെത്തുടർന്ന് നദികളിലെ നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ക്രെഡിറ്റ് വാലി കൺസർവേഷനും ടൊറന്റോ ആന്റ് റീജിയൻ കൺസർവേഷനും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കണ്ട് കുട്ടികളെയും വളർത്തുമൃഗങ്ങളെയും നദീതീരങ്ങളിൽ നിന്നും ജലാശയങ്ങളിൽ നിന്നും മാറ്റി നിർത്താനും മുന്നറിയിപ്പിൽ പറയുന്നു.
Tornado warning ends for parts of Niagara
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









