ഷാർലറ്റ്ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഓഗസ്റ്റ് 3 തിങ്കളാഴ്ച Natal Day പ്രമാണിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. സിവിക് അവധിയായതിനാൽ ചില സേവനങ്ങളെയും സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെയും ഇത് ബാധിക്കാനിടയുണ്ട്. മിക്ക പ്രമുഖ വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും ചില സർക്കാർ ഓഫീസുകൾക്കും സേവനങ്ങൾക്കും നിയന്ത്രണമുണ്ടാകും. അതിനാൽ പുറത്തിറങ്ങുന്നതിന് മുൻപ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തുന്നത് നന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ ഓഫീസുകളിൽ പ്രിൻസ് കൗണ്ടിയിലെ ചില പ്രൊവിൻഷ്യൽ ഓഫീസുകളും ‘ആക്സസ് പി.ഇ.ഐ.’ കേന്ദ്രങ്ങളും പൊതു ഗ്രന്ഥശാലകളും ഇന്ന് അടഞ്ഞു കിടക്കും. എന്നാൽ പ്രിൻസ് കൗണ്ടിക്ക് പുറത്തുള്ള കേന്ദ്രങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. കാനഡ പോസ്റ്റ് തപാൽ വിതരണം നടത്തുകയില്ല. ഷാർലറ്റ്‌ടൗൺ, സമ്മർസൈഡ് സിറ്റി ഹാളുകളും ഇന്ന് പ്രവർത്തിക്കില്ല. അതേസമയം ടി3 ട്രാൻസിറ്റ് ബസ് സർവീസുകളും ഐലൻഡ് വേസ്റ്റ് മാനേജ്‌മെന്റ് കോർപ്പറേഷന്റെ സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമാകും. മദ്യ വിൽപന ശാലകളും പതിവുപോലെ തുറന്നുപ്രവർത്തിക്കും.
അവശ്യസാധന ലഭ്യതയെ അവധി ബാധിക്കില്ല. സൊബീസ്, കോ-ഓപ്പ്, ഫുഡ്‌ലാന്റ്, അറ്റ്‌ലാന്റിക് സൂപ്പർസ്റ്റോർ, വാൾമാർട്ട് തുടങ്ങിയ പ്രധാന ഗ്രോസറി ശൃംഖലകളെല്ലാം സാധാരണ സമയങ്ങളിൽ തന്നെ പ്രവർത്തിക്കും. ഷാർലറ്റ്‌ടൗണിലെ റോയൽറ്റി ക്രോസിംഗ്, കോൺഫെഡറേഷൻ കോർട്ട്, ബ്രൈറ്റൺ ക്ലോവർ ഫാം, പാണ്ഡ മാർട്ട് എന്നിവയും സമ്മർസൈഡിലെ കൗണ്ടി ഫെയർ മോളും തുറന്നുപ്രവർത്തിക്കും. കൂടാതെ ലോട്ടൺസ് ഡ്രഗ്‌സ്, ഷോപ്പേഴ്‌സ് ഡ്രഗ് മാർട്ട്, മർഫീസ് ഫാർമസീസ് എന്നീ പ്രമുഖ ഔഷധ വിതരണ കേന്ദ്രങ്ങളും തടസ്സമില്ലാതെ സേവനം നൽകും.
Natal Day 2026: What businesses will be open in PEI? Things to know!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




