Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

Canada Varthakal by Canada Varthakal
July 31, 2026
in Alberta
Reading Time: 1 min read
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

എഡ്മൺട്ടൺ: ആൽബെർട്ടയിലെ തടാകങ്ങളെയും ജലാശയങ്ങളെയും Invasive Mussels ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ നായ്ക്കളുടെ സേവനം പ്രവിശ്യ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഹിലോ, ജെയിൻ, വിന്നി എന്നീ മൂന്ന് നായ്ക്കൾ ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് പ്രവിശ്യയിലേക്ക് എത്തുന്ന ബോട്ടുകൾ പരിശോധിച്ച് അപകടകരമായ ചിപ്പികളുടെ സാന്നിധ്യം കണ്ടെത്തുകയാണ്. 1980-കളിൽ മുതൽ ഗ്രേറ്റ് ലേക്ക്സിലെയും കാനഡയിലെ വിവിധ ജലപാതകളിലെയും വ്യാപിച്ചുപിടിച്ച, ഗോൾഡൻ, സീബ്ര, ക്വാഗ എന്നീ അധിനിവേശ ചിപ്പികൾ ഇതുവരെ ആൽബെർട്ടയിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ അടുത്തിടെ കാലിഫോർണിയയിൽ ‘ഗോൾഡൻ മസൽ’ സ്ഥിരീകരിച്ചതോടെ ആൽബർട്ടയിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

WhatsApp Image 2026 07 12 at 4.27.05 PM 7

ആൽബെർട്ടയുടെ അക്വാറ്റിക് ഇൻവേസീവ് സ്പീഷീസ് ഓപ്പറേഷൻസ് ആൻഡ് കൺസർവേഷൻ കനൈൻ പ്രോഗ്രാമിന്റെ ചുമതലയുള്ള സിൻഡി സോച്ചുക്ക് പറയുന്നതനുസരിച്ച്, ഈ ചിപ്പികൾ ഈർപ്പമുള്ളതും ഇരുണ്ടതുമായ ഇടങ്ങളിലാണ് കൂടുതലായി ഒളിഞ്ഞിരിക്കുക. വലിപ്പം വളരെ ചെറുതായതിനാൽ മനുഷ്യരുടെ കണ്ണിൽപ്പെടാതെ പോകാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിലാണ് നായ്ക്കളുടെ അതിസൂക്ഷ്മമായ ഗന്ധശേഷി വലിയ സഹായമാകുന്നത്.

ADVERTISEMENT

ഹിലോ, ജെയിൻ, വിന്നി എന്നിവ രണ്ട് കറുത്ത ലാബ്രഡോറുകളും ഒരു ലാബ്രഡോർ-ക്രോസ് ഇനത്തിൽപ്പെട്ട നായയുമാണ്. കിഴക്കൻ യൂറോപ്പിലും തെക്കുകിഴക്കൻ ഏഷ്യയിലും നിന്നുള്ള ഗോൾഡൻ, സീബ്ര, ക്വാഗ എന്നീ അധിനിവേശ ചിപ്പികളെയാണ് ഇവ കണ്ടെത്താൻ പരിശീലിപ്പിച്ചിരിക്കുന്നത്. ഈ ചിപ്പികൾ വെള്ളത്തിൽ നിന്ന് ഭക്ഷണകണങ്ങൾ അരിച്ചെടുത്ത് ജീവിക്കുന്നവയാണ്. എന്നാൽ ഇവ അതിവേഗം പെരുകുന്നതിലൂടെ വലിയ മത്സ്യങ്ങൾക്ക് ലഭിക്കേണ്ട ഭക്ഷണം കുറയുകയും മത്സ്യസമ്പത്ത് ഗണ്യമായി ബാധിക്കപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ആൽബെർട്ടയിലെ തടാകങ്ങളിലെ വലിയ മത്സ്യങ്ങളുടെ എണ്ണം കുറയാൻ ഇവ കാരണമാകാമെന്നാണ് വിലയിരുത്തൽ.

2013-ലാണ് ആൽബെർട്ടയിൽ ഈ പരിശോധനാ പദ്ധതി ആരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷം പരിശീലനം നേടിയ നായ്ക്കളെയും ഈ ദൗത്യത്തിന്റെ ഭാഗമാക്കി. നിലവിൽ പ്രവിശ്യയിൽ 11 പരിശോധനാ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. മനുഷ്യ പരിശോധനാ ഉദ്യോഗസ്ഥർ ബോട്ടിന്റെ പുറംഭാഗം കണ്ണുകൊണ്ടും സ്പർശിച്ചും പരിശോധിക്കുമ്പോൾ, നായ്ക്കൾ ഗന്ധം തിരിച്ചറിഞ്ഞാണ് ചിപ്പികളുടെ സാന്നിധ്യം കണ്ടെത്തുന്നത്.

ഗന്ധം കൃത്യമായി കണ്ടെത്തുന്ന ഓരോ തവണയും നായ്ക്കൾക്ക് പ്രത്യേക കളിപ്പാട്ടമാണ് പ്രതിഫലമായി നൽകുന്നത്. അതിനായി പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. പരിശോധനയ്ക്കിടെ ആവേശത്തോടെ പ്രവർത്തിക്കുന്ന ഇവയുടെ കഴിവ് നിലനിർത്താൻ ഉദ്യോഗസ്ഥർ ചിലപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ബോട്ടുകളിൽ ചിപ്പികൾ ഒളിപ്പിച്ചുവെക്കാറുണ്ടെന്നും സിൻഡി സോച്ചുക്ക് പറഞ്ഞു.

പ്രോഗ്രാം ആരംഭിച്ച കാലം മുതൽ ഹിലോ ഈ സംഘത്തിലുണ്ട്. വളരെ പതുക്കെയും സൂക്ഷ്മമായും തിരച്ചിൽ നടത്തുന്നതിനാലാണ് ‘ദി പ്രൊഫസർ’ എന്ന വിളിപ്പേര് ഈ നായകുട്ടിക്ക് ലഭിച്ചത്. കാലിഫോർണിയയിലെ ഗൈഡ് ഡോഗ് പരിശീലന കേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഹിലോ പിന്നീട് ഈ ദൗത്യത്തിലേക്ക് മാറുകയായിരുന്നു. അഭയകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ വിന്നിയും മെക്സിക്കോയിൽ നിന്ന് രക്ഷപ്പെടുത്തിയ ജെയിനും പുതിയ അംഗങ്ങളാണ്.

ഡീസൽ എന്ന മറ്റൊരു നായ ഇപ്പോൾ വിരമിച്ച ശേഷം പരിശീലന മേൽനോട്ട ചുമതലകളിൽ തുടരുകയാണ്. ഈ ജോലിക്കാവശ്യമായ ഊർജവും സ്വഭാവസവിശേഷതകളും ഉള്ളത് ആയിരത്തിൽ ഒരു നായ്ക്ക് പോലും ലഭിക്കില്ലെന്നാണ് സിൻഡി സോച്ചുക്കിന്റെ വിലയിരുത്തൽ. പരിശീലനം പൂർത്തിയാക്കിയ ശേഷം ബോട്ടുകൾക്ക് പുറമെ കടൽത്തീരങ്ങൾ, തടാകക്കരകൾ, ഡോക്കുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഇവ പരിശോധന നടത്തും. ടെക്സസിൽ പരിശീലനത്തിനിടെ ഉയരമുള്ള പുല്ലുകളുടെ അടിഭാഗത്ത് ഒളിച്ചിരുന്ന ചിപ്പികൾ പോലും ഹിലോ കണ്ടെത്തിയ അനുഭവമുണ്ടെന്നും അവർ പറഞ്ഞു.

ഹിലോയുമായി വർഷങ്ങളായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ അതിന്റെ ഓരോ ചലനവും തനിക്ക് മനസ്സിലാകാറുണ്ടെന്നും എന്തെങ്കിലും സംശയാസ്പദമായ ഗന്ധം തിരിച്ചറിഞ്ഞാൽ അത് അറിയിക്കാൻ ഹിലോ ശ്രമിക്കുന്നത് വ്യക്തമായി മനസ്സിലാക്കാനാകുമെന്നും സിൻഡി സോച്ചുക്ക് പറഞ്ഞു. ഹിലോയെ കുടുംബാംഗത്തെപ്പോലെയാണ് താൻ കാണുന്നതെന്നും പരസ്പര വിശ്വാസമാണ് ഈ ദൗത്യത്തിന്റെ വിജയത്തിന്റെ അടിത്തറയെന്നും അവർ കൂട്ടിച്ചേർത്തു.

calgary.dogs-invasive-mussels-alberta

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: calgary.dogs-invasive
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026
Alberta separation campaign
Alberta

ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.