നയാഗ്ര ഫോൾസ്: പ്രൊഫഷണൽ വ്യോമയാന ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി നയാഗ്ര ഡിസ്ട്രിക്റ്റ് എയർപോർട്ട്. വിമാനത്താവളത്തെ അത്യാധുനിക പ്രാദേശിക എയർപോർട്ടാക്കി മാറ്റുന്നതിനും ഭാവിയിൽ വാണിജ്യ യാത്രകൾ സുഗമമാക്കുന്നതിനുമായി ഒന്റാറിയോ സർക്കാർ ഏകദേശം 10 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു.

എയർപോർട്ടിന്റെ 20 വർഷത്തെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കുന്ന വികസന പദ്ധതിയിൽ ടെർമിനൽ നവീകരണം, പുതിയ സർവീസ് കെട്ടിടങ്ങൾ, ടാക്സിവേകൾ, ആപ്രോണുകൾ, റൺവേ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ നവീകരണം എന്നിവ ഉൾപ്പെടുന്നു. ഡിസാൻ വർക്കുകൾക്കും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക.
മേഖലയിലെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം ഒന്റാറിയോ സർക്കാർ ‘ഡെസ്റ്റിനേഷൻ നയാഗ്ര സ്ട്രാറ്റജി’ ആരംഭിച്ചിരുന്നു. പ്രതിവർഷം 2.5 കോടി സന്ദർശകരെ ആകർഷിക്കാനും മേഖലയിലെ ടൂറിസം വരുമാനം ഇരട്ടിയാക്കി ഒന്റാറിയോയുടെ GDP-യിലേക്ക് 3 ബില്യൺ ഡോളറിന്റെ അധിക വരുമാനം സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
Niagara District Airport expansion gets $10M provincial funding boost
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





