ഒട്ടാവ: കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിൻ്റെ സുതാര്യതയും വിശ്വസനീയതയും വർദ്ധിപ്പിക്കുന്നതിനായി പണം വാങ്ങി സേവനം നൽകുന്ന കൺസൾട്ടൻ്റുമാർക്കും പ്രതിനിധികൾക്കും എതിരെ നടപടികൾ കടുപ്പിച്ച് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് (IRCC). നിയമ ലംഘനം നടത്തുന്ന കൺസൾട്ടൻ്റുമാർക്ക് വൻ തുക പെനാൽറ്റിയും മറ്റ് കടുത്ത ശിക്ഷാ നടപടികളും ചുമത്തുന്ന പുതിയ നിയമം ഈ വർഷം അവസാനത്തോടെ നടപ്പിലാക്കും.
ഇത്തരം പിഴകളോ നടപടികളോ നേരിടുന്നവർക്ക് അതിനെതിരെ അപ്പീൽ നൽകാനുള്ള അവസരവും ലഭ്യമാകും. ഈ അപ്പീലുകൾ പരിശോധിച്ച് നടപടികൾ ശരിവെക്കണോ, ഭേദഗതി വരുത്തണോ അതോ റദ്ദാക്കണോ എന്ന് തീരുമാനിക്കുന്നത് ഒരു സ്വതന്ത്ര റിവ്യൂവർ (Independent Reviewer) ആയിരിക്കും. ഈ സംവിധാനത്തിൻ്റെ ഭാഗമായി രണ്ട് സ്വതന്ത്ര റിവ്യൂവർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ പ്രക്രിയ IRCC പുനരാരംഭിച്ചു.
മുൻപ് 2024-ൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും ഈ തസ്തികകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി പുതിയതായി വീണ്ടും അപേക്ഷിക്കേണ്ടതാണ്.
Canada launches selection process for reviewer of administrative penalties






