ഹരാരെ: സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ പ്രിയതാരം വൈഭവ് സൂര്യവംശിക്ക് മിന്നുന്ന അർധസെഞ്ചുറി. നേരത്തെ നടന്ന ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര ഇതിനോടകം ഉറപ്പിച്ചിരുന്നു. അവസാന മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാൻ ഇറങ്ങിയ ഇന്ത്യക്ക് വൈഭവിന്റെ ബാറ്റിംഗ് മികവ് ശക്തമായ അടിത്തറയാണ് നൽകിയത്.
മത്സരത്തിൽ 31 പന്തിൽ നിന്നാണ് വൈഭവ് അർധസെഞ്ചുറി തികച്ചത്. ആകെ 49 പന്തുകൾ നേരിട്ട താരം എട്ട് ഫോറുകളും നാല് സിക്സറുകളും അടക്കം 81 റൺസ് നേടി. വെസ്‌ലി എറിഞ്ഞ പന്തിൽ ബ്രാഡ് ഇവാൻസിന് ക്യാച്ച് നൽകിയാണ് വൈഭവ് പുറത്തായത്. തുടക്കത്തിൽ തന്നെ ടീമിന് മികച്ച റൺറേറ്റ് നൽകാൻ താരത്തിന്റെ ഇന്നിംഗ്സിന് സാധിച്ചു.
അതേസമയം, മറ്റൊരു ഓപ്പണറായ അഭിഷേക് ശർമയ്ക്ക് ഇത്തവന തിളങ്ങാനായില്ല. നാല് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് അഭിഷേക് നേടിയത്. മൂന്നാമതായി ഇറങ്ങിയ ഇഷാൻ കിഷൻ 26 പന്തിൽ നിന്ന് 29 റൺസ് നേടി വൈഭവിന് പിന്തുണ നൽകി. പരമ്പര പൂർണമായും തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇന്ത്യ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Third T20 against Zimbabwe: Half-century for Vaibhav Suryavanshi; India heading towards a strong score.






