ഗുഡ്ഗാവ്: ഇന്ത്യയിലെ ഗതാഗതക്കുരുക്കിൽപ്പെട്ടുള്ള യാത്രാക്ലേശവും കാനഡയിലെ ശാന്തമായ റോഡുകളിലെ യാത്രയും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് ഇന്ത്യൻ യുവാവ്. കാനഡയിലേക്ക് കുടിയേറിയ അമൻ ഖട്ടർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഗുഡ്ഗാവിൽ ജോലി ചെയ്തിരുന്ന കാലത്ത് ഓഫീസിൽ നിന്ന് തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും മാനസികമായും ശാരീരികമായും തളർന്നുപോകുമായിരുന്നുവെന്ന് അമൻ പറയുന്നു. കനത്ത ഗതാഗതക്കുരുക്കും അന്തരീക്ഷമലിനീകരണവും നിരന്തരമായ ഹോൺ മുഴക്കങ്ങളും മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ചിരുന്നു. വീട്ടിലെത്തിയാൽ ഉറങ്ങാൻ മാത്രമേ സാധിച്ചിരുന്നുള്ളൂവെന്നും തനിക്കായി സമയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കാനഡയിലെ പുതിയ ജീവിതത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്ന് അമൻ പറയുന്നു. ജോലിയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ യാതൊരുവിധ സമ്മർദ്ദവുമില്ല. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളോ ഹോണുകളോ കേൾക്കാനില്ല; പകരം പക്ഷികളുടെ മനോഹരമായ ശബ്ദം മാത്രമാണ് ചുറ്റുമുള്ളത്. ഈ ശാന്തമായ യാത്ര പകൽ മുഴുവനുള്ള ജോലിഭാരം ഇല്ലാതാക്കി മനസ്സിന് വല്ലാത്ത ഉന്മേഷം നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ യാത്രാനുഭവങ്ങളും ഈ വീഡിയോയ്ക്ക് താഴെ പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
No traffic jams, no stress; Indian youth calls Canada a paradise; Instagram video goes viral
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






