ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ സ്പെയിന് ഫുട്ബോള്‍ ടീമിന് ലഭിച്ച സമ്മാനത്തുകയില്‍ വന്‍ തുക അമേരിക്കന്‍ സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട്. ടീമിന് ലഭിച്ച 5 കോടി ഡോളര്‍ സമ്മാനത്തുകയില്‍ നിന്ന് 30 ശതമാനം വരെ അമേരിക്കന്‍ റവന്യൂ ഏജന്‍സിയായ ഐ.ആര്.എസ് (Internal Revenue Service) പിടിച്ചെടുക്കുമെന്നാണ് വ്യക്തമാകുന്നത്. ലോകകപ്പ് മത്സരങ്ങള്‍ അമേരിക്കയില്‍ വെച്ച് നടന്നതിനാല്‍ അവിടെ വെച്ചുണ്ടാക്കുന്ന വരുമാനത്തിന് ഫെഡറല്‍ നികുതി ഈടാക്കാന്‍ യു.എസ് സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ട്. വിദേശ കായികതാരങ്ങളും ഫെഡറേഷനുകളും അമേരിക്കയില്‍ വെച്ച് നേടുന്ന വരുമാനത്തിന് 30 ശതമാനം ഫെഡറല്‍ നികുതി ബാധകമാണ്.
ഫെഡറല്‍ നികുതിക്ക് പുറമെ മത്സരങ്ങള്‍ നടന്ന അതത് സംസ്ഥാനങ്ങളും പ്രത്യേക ഇന്‍കം ടാക്സ് ഈടാക്കും. ഉദാഹരണത്തിന് ഫൈനല്‍ പോരാട്ടം നടന്ന ന്യൂജേഴ്സിയില്‍ 10.75 ശതമാനം വരെയും, മത്സരങ്ങള്‍ക്ക് വേദിയായ കാലിഫോര്‍ണിയയില്‍ 13.3 ശതമാനം വരെയും നികുതി ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. മുന്‍കാലങ്ങളില്‍ ലോകകപ്പ് സംഘടിപ്പിച്ച രാജ്യങ്ങള്‍ ഫിഫയ്ക്കും പങ്കെടുത്ത ടീമുകള്‍ക്കും പൂര്‍ണ്ണ നികുതി ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തവണ അത്തരം ഇളവുകള്‍ അനുവദിച്ചിട്ടില്ല. ഫിഫ സമ്മാനത്തുക നേരിട്ട് അതത് രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്കാണ് കൈമാറുന്നത്. തുടര്‍ന്ന് ഫെഡറേഷനുകള്‍ ഇത് കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനുമായി വീതിച്ചു നല്‍കും. ഫെഡറേഷനുകള്‍ക്ക് നികുതി ഇളവുണ്ടെങ്കിലും കളിക്കാര്‍ക്ക് ലഭിക്കുന്ന പണം വ്യക്തിഗത വരുമാന നികുതിക്ക് വിധേയമായിരിക്കും.
അമേരിക്കയ്ക്ക് സ്പെയിനുമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകള്‍ ഉണ്ടെങ്കിലും സമ്മാനത്തുകയിലെ ഇത്രയും വലിയ തുകയ്ക്ക് അത് പൂര്‍ണമായും ബാധകമാകില്ല. കൂടാതെ സ്വന്തം രാജ്യമായ സ്പെയിനിലും തദ്ദേശീയ വരുമാന നികുതി നിയമങ്ങള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ കളിക്കാരുടെ കൈകളില്‍ എത്തുന്ന അന്തിമ തുകയില്‍ വന്‍ കുറവുണ്ടാകും. ഇതിനാല്‍ കിരീടം നേടിയെങ്കിലും സാമ്പത്തികമായി വലിയൊരു തുക നികുതി ഇനത്തില്‍ നഷ്ടമാകുമെന്നത് സ്പെയിന് ടീമിന് വലിയ തിരിച്ചടിയാണ്.
വിദേശ കായികതാരങ്ങളെ രാജ്യത്തേക്ക് ക്ഷണിച്ചുവരുത്തി അവരുടെ സമ്മാനത്തുകയില്‍ നിന്ന് വലിയൊരു പങ്ക് പിടിച്ചെടുക്കുന്ന യു.എസ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കിടയില്‍ നിന്നുതന്നെ ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. യു.എസ് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗമായ ടിം ബര്‍ചെറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി. ആഗോള തലത്തിലും അമേരിക്കയുടെ ഈ നികുതി നയത്തിനെതിരെ വ്യാപകമായ അമര്‍ഷമാണ് രേഖപ്പെടുത്തുന്നത്.
Spain Faces 30% US Tax on World Cup Prize Money
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





