കാൽഗറി : ആൽബർട്ടയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രവിശ്യാ റഫറണ്ടത്തിൽ വിഘടനവാദത്തിനെതിരെ വോട്ട് രേഖപ്പെടുത്താൻ ഫസ്റ്റ് നേഷൻസ് വോട്ടർമാരെ ഒന്നിച്ച് അണിനിരത്താനുള്ള വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. ഇതിനായി റെക്കോർഡ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ 2015-ലെ Rock the Vote പ്രചാരണ പരിപാടി വീണ്ടും നടപ്പാക്കാൻ ആദിവാസി നേതാക്കൾ ലക്ഷ്യമിടുന്നതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 19-ന് നടക്കുന്ന റഫറണ്ടത്തിൽ അൽബെർട്ട കാനഡയുടെ ഭാഗമായി തുടരണമോ അതോ വിട്ടുപോകുന്നതിനായി രണ്ടാമതൊരു റഫറണ്ടം നടത്തണമോ എന്നതുൾപ്പെടെ 10 ചോദ്യങ്ങളാണ് വോട്ടർമാർക്ക് മുന്നിലുള്ളത്.
ട്രീറ്റി 8 ഫസ്റ്റ് നേഷൻസ് ഗ്രാൻഡ് ചീഫ് ട്രെവർ മെർക്രെഡി, വിഘടനവാദ പ്രസ്ഥാനത്തിൽ നിന്ന് തങ്ങളുടെ ഉടമ്പടി അവകാശങ്ങൾ സംരക്ഷിക്കാൻ ഫസ്റ്റ് നേഷൻസിനെ സഹായിക്കുമെന്ന് അറിയിച്ചു. വോട്ടർമാർക്ക് വിലാസമോ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള തിരിച്ചറിയൽ രേഖകളോ ഇല്ലാത്തതാണ് പ്രധാന വെല്ലുവിളിയെന്നും ഇതിന് പരിഹാരമായി സർട്ടിഫിക്കറ്റ് ഓഫ് റെസിഡൻസി ഫോമുകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും 2015-ലെ പ്രചാരണത്തിന്റെ സംഘാടകയായ താനിയ കാമറൂൺ വ്യക്തമാക്കി. എഡ്മണ്ടൻ, കാൽഗറി തുടങ്ങിയ നഗരങ്ങളിലെയും റിസർവുകളിലെയും വോട്ടർമാരെ സമാഹരിക്കാനാണ് നീക്കം.
പ്രവിശ്യയിലെ വിഘടനവാദ പ്രസ്ഥാനം ഉയർത്തുന്ന ഭീഷണികളിൽ നിന്ന് ഉടമ്പടി അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് (AFN) വാർഷിക പൊതുയോഗത്തിൽ അടിയന്തര പ്രമേയം പാസാക്കി. ഫസ്റ്റ് നേഷൻസ് ജനങ്ങളുടെ ഭൂമിയും അവകാശങ്ങളും വിട്ടുകൊടുക്കില്ലെന്ന് എഎഫ്എൻ നാഷണൽ ചീഫ് സിൻഡി വുഡ്ഹൗസ് നെപിനാക് വ്യക്തമാക്കി. റഫറണ്ടത്തിന്റെ ഫലം എന്തുതന്നെയായാലും നിയമപരമായി പോരാടാൻ തയ്യാറാണെന്ന് കോൾഡ് ലേക്ക് ഫസ്റ്റ് നേഷൻസ് ചീഫ് കെൽസി ജാക്കോ അറിയിച്ചു.
Alberta referendum: First Nations to vote against secession
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





