മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പുറത്തുവിട്ടു. ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ചാക്കോച്ചനൊപ്പം ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ്, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായാണ് ഈ ചിത്രം ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
മലയാള സിനിമയിൽ വൻ തരംഗം സൃഷ്ടിച്ച ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പാക്കര്‍ ആണ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായികയാകുന്നത്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നതും ഷിഫിന തന്നെയാണ്. പുതുതലമുറയുടെ ആവേശവും ഹൗസ് പാർട്ടി പശ്ചാത്തലവുമൊക്കെയാകും ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് ടൈറ്റിൽ നൽകുന്ന സൂചന.
അടുത്തിടെ നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ തമിഴ് സൂപ്പര്‍ താരം സൂര്യ മുഖ്യ അതിഥിയായി പങ്കെടുത്തത് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു. സൂര്യയ്ക്ക് പുറമെ ഒട്ടേറെ പ്രമുഖ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങിന് മാറ്റുകൂട്ടി. ഏപ്രില്‍ 6-ന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മലയാള സിനിമയിലെ പ്രമുഖരായ സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിനായി ക്യാമറയ്ക്ക് പിന്നിൽ അണിനിരക്കുന്നത്. ആല്‍ബി ആന്റണി ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബിബിന്‍ അശോകാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും, മാനവ് സുരേഷ് പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുമ്പോൾ വസ്ത്രലങ്കാരം മഷര്‍ ഹംസയും ചമയം റോണക്‌സ് സേവ്യറും നിർവ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഷെരീഫ് മാസ്റ്ററാണ് നൃത്തസംവിധാനം ഒരുക്കുന്നത്.
Kunchacko Boban’s new film; ’40 Days of House Party’ title out
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








