ഈസ്റ്റ് ബിഡെഫോർഡ്: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (P.E.I.) ഈസ്റ്റ് ബിഡെഫോർഡിൽ നടത്തിയ പോലീസ് റെയ്ഡിൽ വൻ ലഹരിമരുന്ന് ശേഖരവും മാരകായുധങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 63 വയസ്സുള്ള പുരുഷനെയും 37 വയസ്സുള്ള സ്ത്രീയെയും ആർ.സി.എം.പി (RCMP) അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ടൗൺസ് (ഏകദേശം 56 ഗ്രാം) കൊക്കെയ്നും ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും നിരോധിത ആയുധങ്ങളും പിടികൂടിയത്. ലഹരിമരുന്ന് വിൽപനയ്ക്കായി കൈവശം വെച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചെറിയ അളവുകളിൽ വിഭജിച്ച് വിപണിയിൽ എത്തിക്കാൻ ലക്ഷ്യമിട്ടിരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് പോലീസ് ചീഫ് സൂപ്രണ്ട് കെവിൻ ലൂയിസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Two arrested after search leads to seizure of drugs, weapon
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





