കാൽഗറി: കാൽഗറിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി തടാകത്തിലേക്ക് മറിഞ്ഞതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. തെക്കൻ കാൽഗറിയിലെ ഷെരീഫ് കിംഗ് സ്ട്രീറ്റിന് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രെയിനിന്റെ 13 വാഗണുകൾ പ്രിഡിസ് സ്ലോ എന്നറിയപ്പെടുന്ന തടാകത്തിലേക്ക് മറിയുകയായിരുന്നു.

മരം, പ്ലൈവുഡ്, പ്രൊപ്പെയ്ൻ, ആർഗോൺ തുടങ്ങിയ സാധനങ്ങളാണ് വാഗണുകളിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ടാങ്കറുകളിൽ നിന്ന് ചോർച്ചയൊന്നുമില്ലെന്നും പൊതുജനങ്ങൾക്ക് അടിയന്തര ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. ട്രെയിൻ ജീവനക്കാർ സുരക്ഷിതരാണ്, ആർക്കും പരിക്കില്ല.
മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തേക്ക് ആളുകൾ വരുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അന്വേഷണം നടത്തിവരികയാണ്. സി.പി.കെ.സി റെയിൽവേ അധികൃതർ സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തെത്തുടർന്ന് സമീപത്തെ ഗതാഗതത്തെ ചെറിയ തോതിൽ ബാധിച്ചിട്ടുണ്ടെങ്കിലും പ്രധാന റോഡുകളൊന്നും തടസ്സപ്പെട്ടിട്ടില്ല.
Calgary train derailment sends cars into pond
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





