ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ ആരോഗ്യരംഗത്ത് ആശ്വാസകരമായ വാർത്ത. സംസ്ഥാനത്തെ ഫാമിലി ഡോക്ടർമാരെ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് പട്ടികയിൽ (Need a Family Practice Registry) കഴിഞ്ഞ മാസം 2,106 പേരുടെ കുറവുണ്ടായതായി റിപ്പോർട്ട്.
ജൂലൈ 1-ലെ കണക്കുകൾ പ്രകാരം, നിലവിൽ 58,473 പേരാണ് ഫാമിലി ഡോക്ടർക്കായി കാത്തിരിക്കുന്നത്. ജൂൺ മാസത്തിൽ ഇത് 60,579 ആയിരുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ ശതമാനം 8.3-ൽ നിന്ന് 5.3 ശതമാനമായി കുറഞ്ഞുവെന്നത് വലിയൊരു പുരോഗതിയായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
എങ്കിലും, അനാപൊളിസ്, കിംഗ്സ്, ക്വീൻസ്, ലുനെൻബർഗ്, യർമൗത്ത് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ‘വെസ്റ്റേൺ സോണിലാണ്’ ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ഡോക്ടറെ കാത്തിരിക്കുന്നത് (19,275 പേർ). ഓഗസ്റ്റ് മാസത്തിൽ രജിസ്ട്രിയുടെ അടുത്ത അപ്ഡേറ്റ് പുറത്തുവരുമെന്ന് നോവ സ്കോഷ്യ ഹെൽത്ത് അറിയിച്ചു.
N.S. family doctor waitlist decreases by over 2,000
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






