ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യാ സർക്കാർ കുടിവെള്ള സ്രോതസ്സുകൾ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും വിവിധ സമുദായ സംഘടനകളും ഫസ്റ്റ് നേഷൻസ് പ്രതിപ്രതിനിധികളും രംഗത്ത്. പ്രവിശ്യയിലെ ജലസുരക്ഷിതത്വ നിലവാരവും ജലഗുണനിലവാര ചരിത്രവും വ്യക്തമാക്കുന്ന ഇന്ററാക്ടീവ് മാപ്പുകളും ഡാഷ്ബോർഡുകളും അടങ്ങിയ ഒരു ഓൺലൈൻ പോർട്ടൽ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രവിശ്യയിലെ ‘ക്ലീൻ വാട്ടർ ആക്ട്’ സംബന്ധിച്ച് കഴിഞ്ഞ വർഷം നടത്തിയ പൊതുജന കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ നിർദ്ദേശങ്ങളുള്ളത്.
2025 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് പൊതുജന കൂടിയാലോചനകൾ നടന്നത്. ആറ് പൊതുജന സമ്പർക്ക പരിപാടികൾ, ഓൺലൈൻ സർവേ, 26 ലിഖിത സമർപ്പണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പൊതുജന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ‘ക്ലീൻ വാട്ടർ ആക്ട്’ പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് ന്യൂ ബ്രൺസ്വിക്ക് പരിസ്ഥിതി വകുപ്പ് അറിയിച്ചു.
അതേസമയം, ശുദ്ധമായ കുടിവെള്ളത്തിനുള്ള നിയമപരമായ അവകാശം നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ മെയ് മാസത്തിൽ നടന്ന ലെജിസ്ലേറ്റീവ് ഹിയറിംഗിൽ സാക്ഷികൾ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.
Clean drinking water must be ensured; People and First Nations take the stand against the New Brunswick government
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





